അയോധ്യയിലെ കാണിക്കക്കൊള്ള: പ്രതികൾക്കായി ഹാജരാകില്ലെന്ന് അഭിഭാഷകർ, ആരെങ്കിലും ഹാജരായാൽ 5 ലക്ഷം രൂപ പിഴ

Published : Jun 29, 2026, 05:28 PM IST
ayodhya ram temple donation case lawyers

Synopsis

ഫൈസാബാദ് ബാർ അസോസിയേഷനിലെ ഒരു അഭിഭാഷകനും കാണിക്കക്കൊള്ളയിലെ പ്രതികൾക്കായി കോടതിയിൽ ഹാജരാകില്ലെന്നും ആരെങ്കിലും ഈ തീരുമാനം ലംഘിച്ച് ഹാജരായാൽ അവർക്ക് അഞ്ചുലക്ഷം രൂപ പിഴ ചുമത്തുമെന്നും ബാർ അസോസിയേഷൻ പ്രസിഡന്റ് കലികപ്രസാദ് മിശ്ര പറഞ്ഞു.

ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കക്കൊള്ളയിൽ പ്രതികളായവർക്ക് വേണ്ടി കോടതിയിൽ ഹാജരാകില്ലെന്ന് അഭിഭാഷകരുടെ തീരുമാനം. പ്രതികൾക്ക് വേണ്ടി ഏതെങ്കിലും അഭിഭാഷകൻ ഹാജരായാൽ അവ‍ർക്ക് അഞ്ചുലക്ഷം രൂപ പിഴ ചുമത്തുമെന്നും ഫൈസാബാദ് ബാർ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ബാർ അസോസിയേഷന്റെ തിങ്കളാഴ്ച നടന്ന ജനറൽബോഡി യോ​ഗത്തിലാണ് ഈ തീരുമാനം.

ഫൈസാബാദ് ബാർ അസോസിയേഷനിലെ ഒരു അഭിഭാഷകനും കാണിക്കക്കൊള്ളയിലെ പ്രതികൾക്കായി കോടതിയിൽ ഹാജരാകില്ലെന്നും ആരെങ്കിലും ഈ തീരുമാനം ലംഘിച്ച് ഹാജരായാൽ അവർക്ക് അഞ്ചുലക്ഷം രൂപ പിഴ ചുമത്തുമെന്നും ബാർ അസോസിയേഷൻ പ്രസിഡന്റ് കലികപ്രസാദ് മിശ്ര പറഞ്ഞു. ജനറൽബോഡി യോ​ഗത്തിൽ അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചപ്പോൾ നിറഞ്ഞ കൈയടിയോടെയാണ് അഭിഭാഷകർ ഇതിനെ പിന്തുണച്ചത്.

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള തങ്ങളുടെ വികാരത്തെ ഏറെ വ്രണപ്പെടുത്തിയെന്നായിരുന്നു ബാർ അസോസിയേഷൻ സെക്രട്ടറി ശൈലേന്ദ്ര ജയ്സ്വാളിന്റെ പ്രതികരണം. പ്രതികളെ സംരക്ഷിക്കില്ലെന്ന് ഫൈസാബാദിലെ എല്ലാ അഭിഭാഷകരും സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

അയോധ്യയിലെ കാണിക്കക്കൊള്ളയിൽ ആരോപണവിധേയരായ ചമ്പത് റായ്, അനിൽ മിശ്ര, ​ഗോപാൽ റാവു തുടങ്ങിയവരെ അയോധ്യ വിട്ടുപോകാൻ അനുവദിക്കരുതെന്നും തിങ്കളാഴ്ചത്തെ ബാർ അസോസിയേഷൻ യോ​ഗത്തിൽ ആവശ്യമുയർന്നു. ഇക്കാര്യത്തിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ന​ഗരത്തിൽ ഉപരോധം ഉൾപ്പെടെ സംഘടിപ്പിക്കുമെന്നും അഭിഭാഷകർ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഏതു നിമിഷവും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാം, ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജരായിരിക്കണം'; അണികളോട് എം കെ സ്റ്റാലിൻ
ആയത്തുള്ള അലി ഖമനെയിയുടെ സംസ്കാര ചടങ്ങുകൾക്ക് ഇന്ത്യ പങ്കെടുക്കും, ബിഹാര്‍ ഗവര്‍ണറും വിദേശകാര്യ സഹമന്ത്രിയും പ്രതിനിധീകരിക്കും