രാമക്ഷേത്രത്തില്‍ വിഗ്രഹ പ്രതിഷ്ഠക്കൊരുങ്ങി അയോധ്യ, ചടങ്ങുകളില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നാളെ എത്തും

Published : Jan 21, 2024, 05:48 AM ISTUpdated : Jan 21, 2024, 09:19 AM IST
രാമക്ഷേത്രത്തില്‍ വിഗ്രഹ പ്രതിഷ്ഠക്കൊരുങ്ങി അയോധ്യ, ചടങ്ങുകളില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നാളെ എത്തും

Synopsis

തമിഴ്നാട്ടിൽ നരേന്ദ്ര മോദിയുടെ ക്ഷേത്രദർശനം ഇന്നും തുടരും.രാമസേതു നിർമ്മാണം തുടങ്ങിയ അരിച്ചൽ മുനയിലും മോദി സന്ദർശനം നടത്തും.


ദില്ലി: രാമക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠക്ക് ഒരുങ്ങി അയോധ്യ. അയോധ്യയിലെ രാമക്ഷേത്രത്തിൽ വിഗ്രഹപ്രതിഷ്ഠക്ക് മുന്നോടിയായുള്ള ചടങ്ങുകൾ തുടരുകയാണ്. അധിവാസ, കലശപൂജകൾ ഇന്നും നടക്കും. വാരണാസിയിൽ നിന്നുള്ള ആചാര്യൻ ലക്ഷ്മികാന്ത് ദീക്ഷിതാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. പ്രതിഷ്ഠ ചടങ്ങുകളിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നാളെ പത്തരയോടെ അയോധ്യയിലെത്തും. പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി വിപുലമായ ഒരുക്കങ്ങളാണ് അയോധ്യയില്‍ നടത്തിയിട്ടുള്ളത്.  നാളെ രാവിലെ 10.30ഓടെ അയോധ്യയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചയ്ക്ക് 12.05 മുതല്‍ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് പൊതുചടങ്ങിനെ അഭിസംബോധന ചെയ്യും.നാളെ രാവിലെ പത്തിന് പ്രതിഷ്ഠാ ചടങ്ങിന്‍റെ ഭാഗമായി 50ലധികം സംഗീതോപകരണങ്ങള്‍ അണിനിരത്തിയുള്ള സംഗീതാര്‍ച്ചന മംഗളധ്വനി നടക്കും. 18 സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാർ രണ്ട് മണിക്കൂർ നീളുന്ന അർച്ചനയിൽ പങ്കെടുക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

ഇതിനിടെ, തമിഴ്നാട്ടിൽ നരേന്ദ്ര മോദിയുടെ ക്ഷേത്രദർശനം ഇന്നും തുടരും. അയോധ്യാക്ഷേത്രപ്രതിഷ്ഠയ്ക്ക് മുന്നോടിയായാണ് മോദിയുടെ തമിഴ്നാട് സന്ദര്‍ശനം. ധനുഷ്കോടി കോതണ്ടരാമസ്വാമി ക്ഷേത്രത്തിൽ മോദി ഇന്ന് രാവിലെ ദർശനം നടത്തും.വിഭീഷണൻ രാമനെ ആദ്യമായി കണ്ട് അഭയം തേടിയ സ്ഥലമെന്നാണ് വിശ്വാസം. രാമസേതു നിർമ്മാണം തുടങ്ങിയ അരിച്ചൽ മുനയിലും മോദി സന്ദർശനം നടത്തും.

'അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കും, മസ്ജിദ് വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കണം'; ഇക്ബാൽ അൻസാരി

 

PREV
click me!

Recommended Stories

വിറപ്പിച്ച് ചെള്ളുപനി; മൂന്ന് പേർ കൂടി മരിച്ചതോടെ മരണസംഖ്യ എട്ടായി; പ്രതിരോധ മരുന്നുകൾ ശേഖരിച്ച് ആന്ധ്രപ്രദേശ് സർക്കാർ
കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു ,വന്ദേമാതരത്തെ ഗാന്ധിജി ദേശീയ ഗീതമായി കണ്ടു,ലീഗിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി നെഹ്റു അത് വെട്ടിമുറിച്ചുവെന്ന് മോദി