നാളെ രാവിലെ പത്തിന് പ്രതിഷ്ഠാ ചടങ്ങിന്‍റെ ഭാഗമായി 50ലധികം സംഗീതോപകരണങ്ങള്‍ അണിനിരത്തിയുള്ള സംഗീതാര്‍ച്ചന മംഗളധ്വനി നടക്കും

ദില്ലി: അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങില്‍ സന്തോഷത്തോടെ പങ്കെടുക്കുമെന്ന് അയോധ്യക്കേസിലെ ഹര്‍ജിക്കാരനായ ഇക്ബാല്‍ അന്‍സാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അയോധ്യയിലുള്ളവരെല്ലാം സഹോദരങ്ങളാണെന്നും പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം സന്തോഷത്തോടെ സ്വീകരിക്കുന്നു. അയോധ്യയുടെ വികസനത്തിൽ വലിയ സന്തോഷം. മസ്ജിദ് വേഗത്തിൽ യാഥാർത്ഥ്യമാക്കണം. അല്ലെങ്കിൽ ആ സ്ഥലത്ത് കൃഷി നടത്തണം. കൃഷി നടത്തിയശേഷം വിളവ് ഹിന്ദുക്കളും, മുസ്ലീങ്ങളും പങ്കിടണമെന്നും ഇക്ബാൽ അൻസാരി പറഞ്ഞു.

അതേസമയം, അയോധ്യയില്‍ നാളെ നടക്കാനിരിക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിനുള്ള ഒരുക്കം പുരോഗമിക്കുകയാണ്. നാളെ പത്തരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോാധ്യയിലെത്തും. ഉച്ചയ്ക്ക് 12. 05 മുതൽ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് പൊതുചടങ്ങിനെ അഭിസംബോധന ചെയ്യും. നാളെ രാവിലെ പത്തിന് പ്രതിഷ്ഠാ ചടങ്ങിന്‍റെ ഭാഗമായി 50ലധികം സംഗീതോപകരണങ്ങള്‍ അണിനിരത്തിയുള്ള സംഗീതാര്‍ച്ചന മംഗളധ്വനി നടക്കും. 18 സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാർ രണ്ട് മണിക്കൂർ നീളുന്ന അർച്ചനയിൽ പങ്കെടുക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

പരിക്ക് ഭേദമായില്ല, രുദ്രന് വീണ്ടും ശസ്ത്രക്രിയ, കൂട്ടായി ഇനി അനാക്കോണ്ടയുമെത്തും, പുത്തൂരിൽ വമ്പന്‍ പദ്ധതികൾ

രാമക്ഷേത്രത്തില്‍ വിഗ്രഹ പ്രതിഷ്ഠക്കൊരുങ്ങി അയോധ്യ, ചടങ്ങുകളില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നാളെ എത്തും

പ്രതിഷ്ഠ ചടങ്ങിൽ സന്തോഷത്തോടെ പങ്കെടുക്കുമെന്ന് അയോധ്യ കേസിലെ ഹർജിക്കാരൻ ഇഖ്ബാൽ അൻസാരി