
ദില്ലി: 1996ലെ മരണശേഷം ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച മുത്തശ്ശി വാംഗ എന്നറിയപ്പെടുന്ന ബാബ വംഗ സ്വർണവിലയേക്കുറിച്ച് നടത്തിയ പ്രവചനം അച്ചട്ടായി മാറിയിരിക്കുകയാണ്. നിലവിലെ സാഹചര്യത്തി. സാധാരണക്കാർക്ക് സ്വർണം വാങ്ങുകയെന്നത് ഏറെക്കുറെ അപ്രാപ്യമകാവുന്ന നിലയിലാണ് സ്വർണ വിലയുടെ കുതിപ്പ്. 2026-ൽ ആഗോള സമ്പദ്‌വ്യവസ്ഥ കടുത്ത സമ്മർദ്ദം നേരിടുമെന്നും, അതിന്റെ ഫലമായി സ്വർണ്ണത്തിന്റെ ആവശ്യം വർധിക്കുമെന്നും ബാബ വംഗ പ്രവചിച്ചിരുന്നു. 2026 ആകുമ്പോഴേക്കും ആഗോള സമ്പദ്‌വ്യവസ്ഥ കൂടുതൽ അസ്ഥിരമാകും. പരമ്പരാഗത ബാങ്കിംഗ് സംവിധാനത്തിന് ഗണ്യമായ നാശനഷ്ടങ്ങൾ സംഭവിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ബാങ്കിംഗ് മേഖലയിലെ പ്രക്ഷുബ്ധത, കറൻസിയുടെ മൂല്യത്തകർച്ച, വിപണിയിലെ ലിക്വിഡിറ്റി കുറയൽ എന്നിവയാണ് ബാങ്കിംഗ് പ്രതിസന്ധിയുടെ ബാക്കി. ഇത് സാമ്പത്തിക അനിശ്ചിതത്വം വളർത്തുകയും ആളുകൾ സ്വർണ്ണം, വെള്ളി തുടങ്ങിയ സുരക്ഷിതമായ ആസ്തികളിലേക്ക് തിരിയാൻ കാരണമാവുമെന്നും ബാബ വംഗ പ്രവചിച്ചിരുന്നു. ഈ പ്രവചനങ്ങൾ അക്ഷരം പ്രതി പാലിക്കുന്ന രീതിയിലാണ് നിലവിൽ സ്വർണം, വെള്ളി വില കുതിക്കുന്നത്.
ഒരു ഗ്രാം സ്വർണം വാങ്ങാൻ 14845 രൂപ ചെലവിടേണ്ട അവസ്ഥയാണ് നിലവിലുള്ളത്. കഴിഞ്ഞ മൂന്ന് വർഷത്തെ സ്വർണ്ണവിലയുടെ ഗ്രാഫ് നോക്കിയാൽ, സ്വർണ്ണവില മൂന്നിരട്ടിയായി വർധിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തെ സ്വർണ്ണവില നോക്കുകയാണെങ്കിൽ, 24 കാരറ്റിന്റെ 10 ഗ്രാം സ്വർണ്ണം 2022 സെപ്റ്റംബറിൽ 50,000 കടന്ന് വർഷാവസാനത്തോടെ 52,670 രൂപയായിരുന്നു. 2023-ൽ ഇത് 65,330 രൂപയായിരുന്നു. അതുപോലെ 2024 വർഷാവസാനത്തോടെ 77,913 രൂപയായി. കഴിഞ്ഞ വർഷാവസാനത്തോടെ ഒരു ലക്ഷം കടന്ന് 1,30,000 രൂപയിലെത്തി. ഈ വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഒന്നര ലക്ഷം കടന്നും പായുകയാണ് സ്വർണ വില. അമേരിക്കയുടെ നികുതി നയം ലോക സമ്പദ്‌വ്യവസ്ഥയെ ആകെ അസ്ഥിരമാക്കി. ഇതിന്റെ ഫലമായി ആഗോള നിക്ഷേപകർ നേരിട്ട് സ്വർണ്ണത്തിൽ മാത്രം നിക്ഷേപം നടത്തുകയാണ് നിലവിൽ. അതിനാൽ സ്വർണ്ണത്തിന്റെ ആവശ്യം വർധിക്കുകയും വില കൂടിക്കൊണ്ടിരിക്കുകയുമാണ്.
ആഗോള സമ്പദ്‌വ്യവസ്ഥയുടെ അസ്ഥിരത കാരണം നിക്ഷേപകർക്ക് വിവിധ ഓഹരികളിലുള്ള താൽപ്പര്യം നഷ്ടപ്പെട്ടു. പണ്ടുമുതലേ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വിശ്വാസം നിലനിർത്തിപ്പോരുന്ന സ്വർണ്ണത്തിൽ മാത്രം നിക്ഷേപം നടത്താൻ നിക്ഷേപകർ താൽപ്പര്യം കാണിക്കുന്നത്. വരും ദിവസങ്ങളിൽ വില ഇനിയും കൂടുമോ കുറയുമോ എന്ന് തീരുമാനിക്കുന്നത് കേന്ദ്ര ബജറ്റായിരിക്കും. ഉയരുന്ന ആവശ്യം പരിഗണിച്ച് ഇറക്കുമതി തീരുവ കുറച്ചാൽ പ്രാദേശിക തലത്തിൽ സ്വർണവിലയിൽ മാറ്റമുണ്ടകും. ജിഎസ്ടി റേറ്റുകളിൽ മാറ്റം വരുത്തുന്നതും വില കുറയുന്നതിന് സഹായിക്കും. ഇത്തരത്തിലുള്ള എന്തെങ്കിലും മാറ്റമുണ്ടോയെന്ന് അറിയാൻ ഒരു ദിവസത്തെ കാത്തിരിപ്പാണ് ശേഷിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam