''ബാബ്‍രി മസ്‍ജിദ് ഇന്നലെ ഉണ്ടായിരുന്നു, ഇന്നുമുണ്ട്, നാളെയുമുണ്ടാകും'', മുസ്ലിം വ്യക്തി നിയമബോർഡ്

Published : Aug 05, 2020, 12:24 PM ISTUpdated : Mar 22, 2022, 05:46 PM IST
''ബാബ്‍രി മസ്‍ജിദ് ഇന്നലെ ഉണ്ടായിരുന്നു, ഇന്നുമുണ്ട്, നാളെയുമുണ്ടാകും'', മുസ്ലിം വ്യക്തി നിയമബോർഡ്

Synopsis

''ഒരിക്കലൊരിടത്ത് പള്ളി പണിതെങ്കിൽ എല്ലാക്കാലവും ആ പള്ളി അവിടെ തുടരുമെന്ന'' ഇസ്ലാമിക വിശ്വാസമനുസരിച്ചുകൂടിയാണ് മുസ്ലിം വ്യക്തി നിയമബോർഡിന്‍റെ നിലപാട്.

ലഖ്‍നൗ: ബാബ്‍രി മസ്‍ജിദ് എക്കാലവും നിലനിൽക്കുമെന്ന് മുസ്ലിം വ്യക്തിനിയമബോ‍ർഡ് (AIMPLB). ഒരിക്കലൊരിടത്ത് പള്ളി പണിതെങ്കിൽ എല്ലാക്കാലവും ആ പള്ളി അവിടെ തുടരും എന്നാണ് ഇസ്ലാമിക വിശ്വാസം. അതനുസരിച്ചാണെങ്കിൽ ബാബ്‍രി മസ്‍ജിദ് എന്ന സങ്കൽപം ഒരിക്കലും ഇല്ലാതാകുന്നില്ലെന്നും അയോധ്യ - ബാബ്‍രി മസ്ജ‍ിദ് കേസിലെ മുഖ്യകക്ഷികളിൽ ഒരാളായിരുന്ന മുസ്ലിം വ്യക്തിനിയമബോർഡ് വ്യക്തമാക്കുന്നു.

''ബാബ്‍രി മസ്‍ജിദ് ഇന്നലെ ഉണ്ടായിരുന്നു, ഇന്നുമുണ്ട്, നാളെയുമുണ്ടാകും. പള്ളി നിലനിന്നയിടത്ത് വിഗ്രഹങ്ങൾ വച്ചതുകൊണ്ടോ, പൂജ നടത്തിയതുകൊണ്ടോ, നമസ്കാരം വിലക്കിയതുകൊണ്ടോ മസ്‍ജിദ് ഇല്ലാതാകുന്നില്ല'', എന്നും മുസ്ലിം വ്യക്തിനിയമബോർഡ് വ്യക്തമാക്കുന്നു. രാജ്യത്തിന്‍റെ നിയമസംവിധാനത്തെയും സുപ്രീംകോടതിയെയും ബഹുമാനിക്കുന്നുവെന്നും വ്യക്തിനിയമബോർഡ് വ്യക്തമാക്കുന്നു. 

''ഹാഗിയ സോഫിയയാണ് നമുക്ക് മുന്നിൽ നിലനിൽക്കുന്ന വലിയൊരു ഉദാഹരണം. തീർത്തും നാണക്കേടുണ്ടാക്കിയ, ഭൂരിപക്ഷപ്രീണനത്തിന്‍റെ ഭാഗമായി നടത്തിയ വിധിപ്രസ്താവം കൊണ്ട് ഭൂമി ഏറ്റെടുത്തത് ആ ഇടത്തെ മാറ്റുന്നില്ല. ഹൃദയഭേദകമായി ഇതിൽ ഒന്നുമില്ല. ഈ സ്ഥിതിവിശേഷം എക്കാലവും നിലനിൽക്കണമെന്നുമില്ല'', എന്ന് മുസ്ലിം വ്യക്തിനിയമബോർഡ‍്. 

''ബാബ്‍രി മസ്‍ജിദ് ഒരു ഹിന്ദു ക്ഷേത്രമോ ആരാധനാപ്രദേശമോ തകർത്തുകൊണ്ട് നിർമിച്ചതല്ല. 2019 നവംബറിൽ ഉള്ള വിധിപ്രസ്താവത്തിൽ സുപ്രീംകോടതിയും ഇത് ശരിവച്ചിരുന്നു'', എന്ന് ബോർഡ് പറയുന്നു. 

മുസ്ലിം വ്യക്തി നിയമബോർഡിന്‍റെ ജനറൽ സെക്രട്ടറി മൗലാന മുഹമ്മദ് വാലിയാണ് ഈ പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. 

സുന്നി വഖഫ് ബോർഡിന്‍റെ ചെയർമാനെയും ഭൂമിപൂജ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. അഞ്ചേക്കർ ഭൂമി അയോധ്യയിൽ തന്നെ പള്ളി പണിയാനായി നൽകണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. ഈ ഭൂമിയിൽ ഒരു ആരാധനാലയം പണിയുന്നതിനൊപ്പം ഒരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയും പണിയുമെന്നാണ് സുന്നി വഖഫ് ബോർഡ് വ്യക്തമാക്കിയത്. അയോധ്യ കലക്ടർ കഴിഞ്ഞ ദിവസം ഈ  അഞ്ചേക്കർ ഭൂമി ഔദ്യോഗികമായി വഖഫ് ബോർഡിന് കൈമാറിയിരുന്നു. ഇൻഡോ ഇസ്ലാമിക് ഫൗണ്ടേഷൻ എന്ന പേരിലാണ് ഈ ഭൂമി വഖഫ് ബോർഡിന്‍റെ നേതൃത്വത്തിൽ ഏറ്റുവാങ്ങിയിരിക്കുന്നത്. 

പ്രസ്താവന ഇങ്ങനെ:

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'രാജ്യത്തിന് ഒരു ഫുൾ ടൈം പ്രതിപക്ഷ നേതാവ് വേണം, ജനവിരുദ്ധ ബില്ല് പാർലമെന്‍റ് പരിഗണിച്ചപ്പോള്‍ രാഹുൽ BMW ബൈക്ക് ഓടിക്കുകയായിരുന്നു ': ജോണ്‍ ബ്രിട്ടാസ്
ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ അപകടം; 26കാരൻ്റെ ഇടംകൈ റെയിൽവേ ട്രാക്കിൽ അറ്റുവീണു