ബിസിഐ ചെയർമാനെതിരെ പ്രതിഷേധം ശക്തം; രാജി ആവശ്യപ്പെട്ട് ബാർ കൗൺസിൽ അംഗം എൻ മനോജ് കുമാർ രംഗത്ത്

Published : Aug 23, 2026, 06:35 AM IST
Bar Council

Synopsis

ബിസിഐ ചെയർമാനെതിരെ പ്രതിഷേധം ശക്തമാകുന്നു. രാജി ആവശ്യപ്പെട്ട് ബാർ കൗൺസിൽ അംഗം എൻ മനോജ് കുമാർ രംഗത്ത്. ജനാധിപത്യ വിരുദ്ധമായിട്ടാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ അധ്യക്ഷ സ്ഥാനത്ത് എം കെ മിശ്ര പ്രവർത്തിക്കുന്നതെന്ന് എൻ മനോജ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ദില്ലി: ബിസിഐ ചെയർമാനെതിരെ പ്രതിഷേധം ശക്തമാകുന്നു. രാജി ആവശ്യപ്പെട്ട് ബാർ കൗൺസിൽ അംഗം എൻ മനോജ് കുമാർ രംഗത്ത്. ചെയർമാന്റെ പ്രവർത്തനം ജനാധിപത്യവിരുദ്ധമാണ്. കൗൺസിലിന്റെ പ്രതിഛായക്ക് നിരക്കാത്ത പ്രവർത്തനമെന്നും ചെയർമാനെതിരെ കൂടുതൽ അംഗങ്ങളുടെ പിന്തുണ തേടുമെന്നും മനോജ് കുമാർ പറഞ്ഞു.

ജനാധിപത്യ വിരുദ്ധമായിട്ടാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ അധ്യക്ഷ സ്ഥാനത്ത് എം കെ മിശ്ര പ്രവർത്തിക്കുന്നതെന്നാണ് കൗൺസിൽ അംഗം എൻ മനോജ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ബാർ കൗൺസിലിന്റെ പ്രതിഛായക്ക് നിരക്കാത്ത വിധമാണ് ചെയർമാന്റെ പ്രവർത്തനം. സാമ്പത്തിക ആരോപണങ്ങൾ അടക്കം ഉണ്ട്. ഈ സാഹചര്യത്തിലാണ് രാജി ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചതെന്ന് ബിസിഐ അംഗം എൻ മനോജ് കുമാർ വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആന്‍റ് റിസർച്ച് സർവകലാശാലയിലെ ബിരുദ ദാനചടങ്ങിൽ പങ്കെടുത്താൽ ബഹിഷ്ക്കരിക്കുമെന്ന് പ്രഖ്യാപിച്ച വിദ്യാർത്ഥികളുടെ എൻറോൾമെന്റ് തടയാനുള്ള മിശ്രയുടെ നീക്കം വിവാദമായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അവകാശങ്ങൾക്ക് വേണ്ടി പോരാടണം, പുരുഷമേധാവിത്വം തകർക്കണം; പൂനെയിൽ 'ഛാത്രോം കീ ​ഗൂഞ്ചി'ൽ വിദ്യാർത്ഥിനികളോട് സംവദിച്ച് രാഹുൽ ​ഗാന്ധി
ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി; കപ്പലിൽ 24 ജീവനക്കാർ, 1700 ടൺ ഇരുമ്പ് അയിര്; രക്ഷാപ്രവർത്തനത്തിന് കോസ്റ്റ് ഗാർഡും നേവിയും