രാജ്യതലസ്ഥാനത്ത് ബീറ്റിം​ഗ് റിട്രീറ്റ്; റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് സമാപനം; ചടങ്ങിൽ പങ്കെടുത്ത് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

Published : Jan 29, 2026, 08:21 PM IST
beating retreat

Synopsis

ഇന്ത്യൻ സായുധസേനയുടെ വീര്യത്തിനും ത്യാഗത്തിനും ആദരമർപ്പിക്കുന്ന ചടങ്ങാണ് ബീറ്റ്ങ്ങ് റിട്രീറ്റ്. ഏഷ്യാനെറ്റ് ന്യൂസ് പ്രൌഡ് ടു ബി ആൻ ഇന്ത്യൻ സംഘവും ചടങ്ങ് കാണാൻ എത്തിയിരുന്നു. 

ദില്ലി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് ദില്ലി വിജയ് ചൌക്കിൽ ബീറ്റിങ്ങ്  റിട്രീറ്റ് നടന്നു. സായുധ സേനയുടെ പരമോന്നത കമാൻഡർ ആയ രാഷ്ട്രപതി ദൗപതി മുർമു ചടങ്ങിന് നേതൃത്വം നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ, ലോക്സഭാ സ്പീക്കർ ഓം ബിർള എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തി. കരസേനയിലെയും നാവികസേനയിലെയും വ്യോമസേനയിലെയും ദില്ലി പോലീസിലെയും സെൻട്രൽ പോലീസ് ആമ്ഡ് ഫോഴ്സിലെയും ബാൻഡുകളുടെ സംഗീത പരിപാടിയാണ് ബീറ്റിങ്ങ് റിട്രീറ്റ് ചടങ്ങിലെ പ്രധാന ആകർഷണം. ഗഗന്യാൻ, മിഗ് 21, ഓപ്പറേഷൻ സിന്ദൂർ ശക്തി എന്നീ ഫോർമേഷനുകളിലാണ് വിവിധ സേനകൾ ബാൻഡ് അവതരിപ്പിച്ചത്. ഇന്ത്യൻ സായുധസേനയുടെ വീര്യത്തിനും ത്യാഗത്തിനും ആദരമർപ്പിക്കുന്ന ചടങ്ങാണ് ബീറ്റ്ങ്ങ് റിട്രീറ്റ്. ഏഷ്യാനെറ്റ് ന്യൂസ് പ്രൌഡ് ടു ബി ആൻ ഇന്ത്യൻ സംഘവും ചടങ്ങ് കാണാൻ എത്തിയിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

4 മാസം ഗർഭിണി, പൊലീസ് കമാൻഡോയെ ഭർത്താവ് ഡംബൽ കൊണ്ട് അടിച്ചുകൊന്നു; പ്രതിരോധ വകുപ്പ് ജീവനക്കാരന്‍റെ കൊടും ക്രൂരത
`അജിത് ദാദാ അമർ രഹേ'; അന്തരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് വൈകാരിക വിടവാങ്ങൽ; അന്ത്യാഞ്ജലി അർപ്പിച്ച് പതിനായിരങ്ങൾ