ആവേശം പടർത്തി ദില്ലിയിൽ ബീറ്റിംഗ് റീട്രീറ്റ്: പുത്തൻ വിസ്മയമായി ഡ്രോൺ ലേസ‍ർ ഷോ

Published : Jan 29, 2022, 08:06 PM IST
ആവേശം പടർത്തി ദില്ലിയിൽ ബീറ്റിംഗ് റീട്രീറ്റ്: പുത്തൻ വിസ്മയമായി ഡ്രോൺ ലേസ‍ർ ഷോ

Synopsis

പൂര്‍ണമായും ഇന്ത്യന്‍ ഈണങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഗാനങ്ങളായിരുന്നു ഇത്തവണ

ദില്ലി: റിപ്പബ്ലിക് ദിനാഘോഷത്തിന് സമാപനം കുറിച്ച് ദില്ലി വിജയ്ചൗക്കില്‍  ബീറ്റിങ് റിട്രീറ്റ്  നടന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ചീഫ് ജസ്റ്റിസ് എൻ വി രമണ, എന്നിവര്‍ ബീറ്റിങ് റിട്രീറ്റിന് സാക്ഷിയായി.

വിവിധ സേന വിഭാഗങ്ങളും കേന്ദ്ര സായുധ പൊലീസ് സേനയും അവതരിപ്പിക്കുന്ന 26 പ്രകടനങ്ങളാണ് പരിപാടിയിലുണ്ടായത്. പൂര്‍ണമായും ഇന്ത്യന്‍ ഈണങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഗാനങ്ങളായിരുന്നു ഇത്തവണ.  ഇത് ആദ്യമായി ഡ്രോണ്‍ ലേസർ  ഷോയും ബീറ്റിങ് റിട്രീറ്റില്‍  അവതരിപ്പിച്ചു. ആയിരം ഡ്രോണുകള്‍ ഉപോയോഗിച്ച് പത്ത് മിനിറ്റ് നേരമായിരുന്നു പ്രകടനം. ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി പ്രൊജക്ഷന്‍ മാപ്പിങും ഒരുക്കിയിരുന്നു. വിവിധ സേനാവിഭാഗങ്ങളുടെ ബാൻഡ് വായനയ്ക്ക് ശേഷമായിരുന്നു ലേസർ ഷോ. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രണ്ടര ലക്ഷം രൂപ വിലയുള്ള വളർത്തുതത്തയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സ്റ്റീൽ പൈപ്പ് ഹൈ വോൾട്ടേജ് ലൈനിൽ തട്ടി, യുവാവിന് ദാരുണാന്ത്യം
‘മാസ വാടക 40000, നൽകാതിരുന്നത് 2 വർഷം’, ഒഴിപ്പിക്കാനെത്തിയ പൊലീസ് കണ്ടത് കൂട്ട ആത്മഹത്യ