വിവാഹ സത്കാരത്തിൽ 'ബീഫ് കറി', സംഘർഷം; പൊലീസെത്തി സാമ്പിൾ സ്വീകരിച്ചു, സംഭവം അലി​ഗഢിൽ

Published : Dec 01, 2025, 06:02 PM IST
home made beef roast recipe

Synopsis

ഉത്തർപ്രദേശിലെ അലിഗഢിൽ ഒരു വിവാഹ സത്കാരത്തിൽ ബീഫ് കറി വിളമ്പിയെന്നാരോപിച്ച് സംഘർഷമുണ്ടായി. ഭക്ഷണത്തിൽ 'ബീഫ് കറി' എന്നെഴുതിയതിനെച്ചൊല്ലി അതിഥികൾ പ്രതിഷേധിച്ചതോടെ പൊലീസ് എത്തി ഭക്ഷണ സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്കായി ശേഖരിച്ചു.

ലഖ്നൗ: ഉത്തർപ്രദേശിലെ അലി​ഗഢിൽ വിവാഹ സത്കാരത്തിൽ ബീഫ് കറി വിളമ്പി എന്നാരോപിച്ച് സംഘർഷം. സിവിൽ ലൈൻസ് ഏരിയയിലെ വിവാഹ സൽക്കാരത്തിനിടെയാണ് സംഘർഷം. ഭക്ഷണ ബൊഫേയിൽ ബീഫ് കറി എന്നെഴുതിയ സ്റ്റിക്കറിനെച്ചൊല്ലിയാണ് സംഘർഷമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. വിവാഹ പാർട്ടിയിൽ ആകാശ്, ഗൗരവ് കുമാർ എന്നീ രണ്ട് അതിഥികൾ ലേബലിനെ എതിർക്കുകയും വീഡിയോ റെക്കോർഡുചെയ്യാൻ ശ്രമിക്കുകയും ചെയ്തു. സംഭവം സംഘർഷത്തിലേക്ക് നയിച്ചു. പൊലീസ് സംഘവും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) ഉദ്യോഗസ്ഥരും എത്തി ഫോറൻസിക് പരിശോധനയ്ക്കായി ഭക്ഷണ സാമ്പിളുകൾ ശേഖരിച്ചു. 

കാറ്ററിംഗ് ജീവനക്കാരനും മറ്റ് രണ്ട് പേരും ഉൾപ്പെടെ മൂന്ന് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്ത് രാത്രി വൈകി വിട്ടയച്ചുവെന്ന് സർക്കിൾ ഓഫീസർ സർവം സിംഗ് പറഞ്ഞു. ഫോറൻസിക് റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ നടപടിയെടുക്കൂ എന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ ഒരു കേസും ഫയൽ ചെയ്തിട്ടില്ല. മതവികാരം മനഃപൂർവ്വം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഗൗരവ് കുമാർ കാറ്ററിംഗ് സ്ഥാപനത്തിനെതിരെ രേഖാമൂലം പരാതി നൽകി. എരുമ മാംസം നിരോധിക്കാത്തതിനാൽ പലരും ബീഫ് എന്നെഴുതുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നും പലപ്പോഴും മേഖലയിൽ സംഘർഷങ്ങൾക്ക് കാരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാർത്ത പരന്നതോടെ, കർശന നടപടി ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിൽ തടിച്ചുകൂടി.

PREV
Read more Articles on
click me!

Recommended Stories

കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്