ബം​ഗാളിൽ വരുന്നു അമൂലിന്റെ വമ്പൻ പ്ലാന്റ്, 700 കോടി രൂപയുടെ പദ്ധതി; ​തറക്കല്ലിട്ട് അമിത് ഷാ, ​ഗുജറാത്തിൽനിന്ന് നിക്ഷേപങ്ങൾ തുടരുമെന്നും പ്രഖ്യാപനം

Published : Jul 20, 2026, 12:27 PM IST
amul plant west bengal amit shah

Synopsis

പശ്ചിമബം​ഗാളിൽ 700 കോടി രൂപയുടെ 'അമൂൽ' ഡയറി പ്ലാന്റിന് തറക്കല്ലിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബം​ഗാളിലേക്ക് ​ഗുജറാത്തിൽനിന്ന് നിക്ഷേപങ്ങൾ കൊണ്ടുവരുന്നത് ഇനിയും തുടരുമെന്നും ബം​ഗാളിൽ വരുന്ന പ്ലാന്റ് അമൂലിൻ്റെ ഏറ്റവും വലിയ തൈര് ഉത്പാദന പ്ലാന്റ് ആയിരിക്കുമെന്നും അമിത് ഷാ ഉദ്ഘാടന പ്രസം​ഗത്തിൽ പറഞ്ഞു.

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ 700 കോടി രൂപയുടെ 'അമൂൽ' ഡയറി പ്ലാന്റിന് തറക്കല്ലിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബം​ഗാളിലേക്ക് ​ഗുജറാത്തിൽനിന്ന് നിക്ഷേപങ്ങൾ കൊണ്ടുവരുന്നത് ഇനിയും തുടരുമെന്നും ബം​ഗാളിൽ വരുന്ന പ്ലാന്റ് അമൂലിൻ്റെ ഏറ്റവും വലിയ തൈര് ഉത്പാദന പ്ലാന്റ് ആയിരിക്കുമെന്നും അമിത് ഷാ ഉദ്ഘാടന പ്രസം​ഗത്തിൽ പറഞ്ഞു.

തൃണമൂൽ കോൺ​ഗ്രസിന് ​ഗുജറാത്ത് വിരുദ്ധ മനോഭാവമായിരുന്നു. ​ഗുജറാത്തിൽനിന്ന് ഒന്നും ബം​ഗാളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നായിരുന്നു അവരുടെ നിലപാട്. ഇപ്പോൾ ​ബം​ഗാളിലെ ജനങ്ങൾ ബിജെപിക്ക് വോട്ട് ചെയ്ത് ബിജെപിയെ അധികാരത്തിലേറ്റി. ബം​ഗാളിലെ ജനങ്ങൾ ​ഗുജറാത്തിൽനിന്നുള്ള നിക്ഷേപങ്ങൾ ബം​ഗാളിൽ വരുന്നത് കണ്ടുകൊണ്ടിരിക്കുകയാണ്. ഹൗറയിൽ വരുന്ന പ്ലാന്റ് അമൂലിൻ്റെ ഏറ്റവും വലിയ തൈര് ഉത്പാദന പ്ലാന്റ് ആയിരിക്കും. സംസ്ഥാനത്തെ ചെറുകിട ക്ഷീരകർഷകർക്കെല്ലാം ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും അമിത് ഷാ പറഞ്ഞു. ഹൗറയിലെ പുതിയ പ്ലാന്റിന് പുറമേ ബം​ഗാളിൽ അമൂലിന്റെ പുതിയ ഐസ്ക്രീം പ്ലാന്റുകൾ സ്ഥാപിക്കുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു.

അമൂലിൻ്റെ ഐസ്ക്രീം പ്ലാന്റുകൾക്കായുള്ള ഭൂമി ബം​ഗാളിൽ തയ്യാറാണെന്ന് ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി സുവേന്ദു അധികാരിയും പറഞ്ഞു. സംസ്ഥാനത്തിന്റെ വടക്കു,തെക്കു മേഖലകളിലായി 15 ഏക്കർ ഭൂമി വീതം അമൂലിന് നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

​ഹൗറയിലെ സം​ഗറെയിൽ ഫുഡ് പാർക്കിലാണ് ​ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമൂൽ പുതിയ പ്ലാന്റ് നിർമിക്കുന്നത്. പ്ലാന്റ് പൂർണമായും പ്രവർത്തന സജ്ജമാകുന്നതോടെ ദിനംപ്രതി 30 ലക്ഷം ലിറ്റർ പാലും 10 ലക്ഷം ലിറ്റർ തൈരും ഇവിടെനിന്ന് ഉത്പാദിപ്പിക്കാനാകും. ഏകദേശം ആയിരത്തോളം പേർക്ക് നേരിട്ട് തൊഴിലവസരവും ലഭിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഞാൻ സംസാരിക്കുന്നത് 56 വയസ്സുള്ള യുവാവിനെക്കുറിച്ചല്ല'; രാഹുൽ​ഗാന്ധിക്ക് പ്രധാനമന്ത്രിയുടെ 'കുത്ത്'; പരാമർശം സ്കൈറൂട്ടിനെ അഭിനന്ദിച്ചപ്പോൾ
സ്വകാര്യ റിസോ‍ർട്ടിലെ സിപ്പ്ലൈനിൽനിന്ന് 40 അടി താഴ്ചയിലേക്ക് വീണു; വിനോദസഞ്ചാരിക്ക് ഗുരുതര പരിക്ക്