
ബെംഗളൂരു: പശ്ചിമേഷ്യയിൽ സംഘർഷം തടരുന്ന സാഹചര്യത്തിൽ ബെംഗളൂരുവിൽ 21 വിമാനങ്ങൾ കൂടി റദ്ദാക്കി. അബുദാബി, റിയാദ്, ദമാം, ദുബായ്, ദോഹ വിമാനങ്ങളാണ് റദ്ദാക്കിയത്. സാഹചര്യം മോശമായതോടെ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ജോലിചെയ്യുന്നവർ സ്വന്തം രാജ്യങ്ങളിലേക്ക് തിരിക്കുന്നുണ്ട്. എന്നാൽ വിമാനങ്ങൾ നിർത്തലാക്കുന്ന സാഹചര്യം ഇങ്ങനെയുള്ളവർക്ക് യാത്രാ തടസം സൃഷ്ടിക്കുന്നുണ്ട്.
സംഘഷാവസ്ഥ രൂക്ഷമായിരിക്കെ പശ്ചിമേഷ്യവിടാൻ പൗരന്മാരോട് ആവശ്യപ്പെട്ടിരിക്കുകയാണ് അമേരിക്ക. 'ഉടൻ തന്നെ പുറപ്പെടുക' എന്ന സന്ദേശമാണ് അമേരിക്ക നൽകിയിരിക്കുന്നത്. ഉയർന്ന അപകട സാധ്യത മുൻനിർത്തിയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പശ്ചിമേഷ്യ വിടണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ലഭ്യമായ സൗകര്യങ്ങൾ ഉപയോഗിച്ച് ഉടനടി പുറപ്പെടാനാണ് നിർദേശം. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ തന്റെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ, ഏറ്റവും പ്രധാനപ്പെട്ട മുൻഗണന അമേരിക്കൻ പൗരന്മാരുടെ സുരക്ഷയാണെന്ന് വ്യക്തമാക്കിയിരുന്നു. അമേരിക്കൻ പൗരന്മാർക്ക് സുരക്ഷാ വിവരങ്ങൾ നൽകുന്നതിനായുള്ള ക്രമീകരണങ്ങൾ വർധിപ്പിച്ചതായും, സ്മാർട്ട് ട്രാവലർ എൻറോൾമെന്റ് പ്രോഗ്രാമിൽ (STEP) രജിസ്റ്റർ ചെയ്യാനും വകുപ്പിന്റെ വാട്സാപ് പേജിലൂടെയും സോഷ്യൽ മീഡിയയിലൂടെയും സുരക്ഷാ അപ്ഡേറ്റുകൾ പിന്തുടരാനും അദ്ദേഹം ഉപദേശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam