
ബെംഗളൂരു: രാജ്യത്തെ പ്രധാന ഐടി ഹബ്ബുകളായ ബെംഗളൂരുവിനെയും ഹൈദരാബാദിനെയും ബന്ധിപ്പിക്കുന്ന സെമി ഹൈസ്പീഡ് റെയിൽവേ ട്രാക്ക് നിർമ്മിക്കുന്നത് പരിഗണനയിലെന്ന് റിപ്പോർട്ട്. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ ട്രെയിനുകൾ ഓടിക്കാൻ സാധിക്കും വിധമാണ് റെയിൽവേ ട്രാക്ക് നിർമിക്കുകയെന്നും യാത്രാ സമയം 150 മിനിറ്റായി കുറയ്ക്കാൻ കഴിയുമെന്നും ഇന്ത്യ ഇൻഫ്രാഹബ് റിപ്പോർട്ടിൽ പറയുന്നു. പ്രധാനമന്ത്രിയുടെ ഗതിശക്തി പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നിർമ്മിക്കുന്നത്. പദ്ധതിക്ക് ഏകദേശം 30,000 കോടി രൂപ ചെലവ് വരുമെന്നാണ് റിപ്പോർട്ട്.
ബെംഗളൂരുവിലെ യെലഹങ്ക സ്റ്റേഷനും ഹൈദരാബാദിലെ സെക്കന്തരാബാദ് സ്റ്റേഷനും ഇടയിൽ 503 കിലോമീറ്റർ ദൂരത്തിലാണ് ട്രാക്ക് നിർമിക്കുന്നത്. പരമാവധി വളവുകൾ ഒഴിവാക്കി ട്രാക്കിനായുള്ള നിർദ്ദിഷ്ട റൂട്ട് മാപ്പ് ചെയ്തിട്ടുണ്ട്. സെമി ഹൈസ്പീഡ് റെയിൽവേ ട്രാക്കിന്റെ ഇരുവശങ്ങളിലും 1.5 മീറ്റർ ഉയരത്തിൽ ഒരു ഫെൻസിങ് ഭിത്തിയും നിർമ്മിക്കും. തടസ്സങ്ങളില്ലാതെ നിർദ്ദിഷ്ട വേഗതയിൽ ട്രെയിൻ ഓടിക്കാനാണ് ഫെൻസിങ്.
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് എല്ലാ അനുമതിയും നൽകി മഹാരാഷ്ട്ര സർക്കാർ
നിലവിലെ സൗകര്യമുപയോഗിച്ച് ട്രെയിനിൽ ഹൈദരാബാദിനും ബെംഗളൂരുവിനുമിടയിൽ യാത്രചെയ്യാൻ യാത്രക്കാർക്ക് ഏകദേശം 10 മുതൽ 11 മണിക്കൂർ വരെ എടുക്കും. അതിവേഗ റെയിൽപാത പൂർത്തിയായാൽ രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം രണ്ടര മണിക്കൂറായി കുറക്കാൻ സാധിക്കും. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബെംഗളൂരു-ഹൈദരാബാദ് സെമി ഹൈസ്പീഡ് ട്രാക്ക്. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയും പുരോഗമിക്കുകയാണ്. പദ്ധതിക്ക് പുതിയ മഹാരാഷ്ട്ര സർക്കാർ എല്ലാ അനുമതികളും നൽകി. ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കുള്ള എല്ലാ അനുമതികളും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നൽകി. പ്രതിഷേധം മൂലം സ്ഥലമേറ്റെടുപ്പ് വൈകുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam