3 ഭാര്യമാർ 9 മക്കൾ, പോറ്റാൻ വേറെ വഴിയില്ല, യുവാവ് തിരഞ്ഞെടുത്ത വഴി വിചിത്രം; ഒടുക്കം പൊലീസ് പൊക്കി

Published : May 29, 2025, 05:08 PM IST
3 ഭാര്യമാർ 9 മക്കൾ, പോറ്റാൻ വേറെ വഴിയില്ല, യുവാവ് തിരഞ്ഞെടുത്ത വഴി വിചിത്രം; ഒടുക്കം പൊലീസ് പൊക്കി

Synopsis

ഇയാളെ പിടികൂടിയതോടെ തെളിയാതെ കിടന്ന എട്ടു കേസുകളില്‍ വഴിത്തിരിവായെന്ന് പൊലീസ്.

ബെംഗളൂരു: ബെംഗളൂരില്‍ 36 കാരനായ കള്ളന്‍ പിടിയില്‍. ഇയാളെ പിടികൂടിയതോടെ തെളിയാതെ കിടന്ന എട്ടു കേസുകളില്‍ വഴിത്തിരിവായെന്ന് പൊലീസ്. 188 ഗ്രാം സ്വര്‍ണാഭരണവും, 550 ഗ്രാം വെള്ളിയാഭരണങ്ങളുമാണ് ബാബാജാന്‍ എന്ന കള്ളന്‍റെ പക്കല്‍ നിന്നും പൊലീസ് പിടികൂടിയത്.  പൊലീസിന്‍റെ പിടിയിലായതോടെ  താന്‍ കളവ് നടത്തുന്നതിനുള്ള കാരണവും പ്രതി വെളിപ്പെടുത്തി. 

മൂന്ന് ഭാര്യമാരാണ് ബാബാജാനിന്. മൂന്ന് ഭാര്യമാരിലുമായി ഒമ്പത് കുട്ടികളുമുണ്ട്. ഇവരുടെയെല്ലാം സംരക്ഷണ ചുമതല ബാബാജാനിനാണ്. ഇയാളെ സംബന്ധിച്ച് മൂന്ന് ഭാര്യമാര്‍ക്കും ഒമ്പത് മക്കള്‍ക്കും ചിലവിന് കൊടുക്കുക എന്നത് എളുപ്പമായിരുന്നില്ല. കുടുംബത്തെ സംരക്ഷിക്കുന്നതിനാണ് മോഷണം നടത്തുന്നതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

മുൻ ചീഫ് ജസ്റ്റിസ് ബി ആ‍ര്‍ ഗവായ്ക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ ആക്രമണം, രാകേഷ് കിഷോറിനെ ചെരുപ്പുകൊണ്ട് അടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്
എയർ ഇന്ത്യക്കും ആകാസക്കും കോളടിച്ചു! ഇൻഡിഗോക്കെതിരെ കേന്ദ്ര സർക്കാർ നടപടി, 5 % സർവ്വീസുകൾ മറ്റ് വിമാനകമ്പനികൾക്ക് നൽകി