
ബെംഗളുരു : ഉദ്ഘാടനം കഴിഞ്ഞ് ആദ്യ മഴയിൽത്തന്നെ ബെംഗളുരു മൈസുരു എക്സ്പ്രസ് വേ വെള്ളത്തിൽ. ബൈപ്പാസിൽ രാമനഗരയിൽ വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. ഇന്നലെ ബെംഗളുരുവിലും സമീപപ്രദേശങ്ങളിലും ഒരു മണിക്കൂർ ശക്തമായ മഴ പെയ്തിരുന്നു. പലയിടത്തും സർവീസ് റോഡുകളും അണ്ടർപാസുകളും വെള്ളത്തിലായി. യാത്ര ചെയ്യാനാവാതെ ദുരിതത്തിലാണ് പ്രദേശവാസികൾ. വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടികളോ, നല്ല അണ്ടർപാസുകളോ, സർവീസ് റോഡുകളുടെ ടാറിംഗോ പൂർത്തിയാകാതെ ഹൈവേയിൽ ടോൾ പിരിവ് തുടങ്ങിയിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം സ്ഥലത്തെ കർഷകരിൽ നിന്നും പ്രദേശവാസികളിൽ നിന്നും ഉയരുകയും ചെയ്തിരുന്നു.
Read More : 'പ്രതിപക്ഷ നേതാവിന് ഹുങ്ക്, സമവായത്തിന് വഴങ്ങുന്നില്ല'; പ്രതിപക്ഷത്തിനെതിരെ മന്ത്രി റിയാസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam