
ബെംഗളുരു : യുകെജി കുട്ടി പരീക്ഷയിൽ തോറ്റതായി രേഖപ്പെടുത്തി ബെംഗളുരുവിലെ സ്കൂൾ. റൈംസ് എന്ന വിഷയത്തിലാണ് കുട്ടിയെ സ്കൂൾ തോൽപിച്ചത്. പരീക്ഷയ്ക്ക് രണ്ട് പദ്യം ചൊല്ലാത്തതിനാണ് കുട്ടി തോറ്റതായി സ്കൂൾ ആപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ബെംഗളുരു ദീപഹള്ളിയിലെ സെൻറ് ജോസഫ്സ് ചാമിനാഡ് അക്കാദമിയിലാണ് സംഭവം. ബിഹാർ സ്വദേശി മനോജ് ബാദലിൻറെ നാല് വയസ്സുകാരി മകളുടെ പേരാണ് തോറ്റതായി സ്കൂൾ ആപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
കെജി അടക്കം ചെറിയ ക്ലാസുകളിൽ വിദ്യാർത്ഥികളെ തോൽപിക്കരുതെന്നാണ് ചട്ടം. അങ്ങനെയിരിക്കെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനമാണിത്. തോറ്റെന്നറിഞ്ഞാലേ കുട്ടി നന്നായി പഠിക്കൂ എന്നാണ് പ്രിൻസിപ്പാൾ പറയുന്നതെന്ന് മാതാപിതാക്കൾ പറഞ്ഞു. പരീക്ഷാഫലം തിരുത്താൻ സ്കൂൾ തയ്യാറാകുന്നില്ലെന്നും മാതാപിതാക്കൾ പ്രതികരിച്ചു.
Read More : സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ഉണ്ണിമുകുന്ദന് തിരിച്ചടി, വിചാരണ തടഞ്ഞ ഉത്തരവ് ഹൈക്കോടതി നീക്കി