
ബെംഗളൂരു: നാലുവർഷം മുൻപത്തെ സ്വകാര്യനിമിഷങ്ങൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നതായി യുവതിയുടെ പരാതി. ബെംഗളൂരുവിൽ താമസിക്കുന്ന 28-കാരിയാണ് തന്റെ സ്വകാര്യവീഡിയോകൾ അശ്ലീല വെബ്സൈറ്റുകളിലടക്കം പ്രചരിക്കുന്നതായി പൊലീസിൽ പരാതി നൽകിയത്.
2022 നവംബറിലാണ് ഡേറ്റിങ് ആപ്പിലൂടെ ഒരു യുവാവുമായി താൻ പരിചയത്തിലായതെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ഡേറ്റിങ് ആപ്പിലൂടെ സൗഹൃദത്തിലായ ഇരുവരും പിന്നീട് സാമൂഹികമാധ്യമ അക്കൗണ്ടുകൾ പരസ്പരം കൈമാറി. ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉൾപ്പെടെ പരിശോധിച്ച യുവതി, ഡേറ്റിങ് ആപ്പിലെ യുവാവിന്റെ പ്രൊഫൈൽ വ്യാജമല്ലെന്നും സ്ഥിരീകരിച്ചു. തുടർന്ന് സൗഹൃദം വളർന്നതോടെ ഇരുവരും നേരിട്ട് കാണാൻ തീരുമാനിച്ചു. നഗരത്തിലെ യുവാവിന്റെ ഫ്ളാറ്റിലേക്ക് യുവതിയെ ക്ഷണിച്ചു. ഇവിടെവെച്ചുള്ള സ്വകാര്യനിമിഷങ്ങളാണ് നാലുവർഷത്തിന് ശേഷം ഇന്റർനെറ്റിൽ പ്രചരിക്കുന്നതെന്നും പരാതിയിൽ പറയുന്നു.
ഫ്ളാറ്റിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം യുവാവ് താനുമായുള്ള ബന്ധം ഉപേക്ഷിച്ചെന്നാണ് പരാതിക്കാരി പറയുന്നത്. ഡേറ്റിങ് ആപ്പിലും ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിലും ബ്ലോക്ക് ചെയ്തു. ഇതോടെ യുവാവിനെ പിന്നീട് ബന്ധപ്പെടാനായില്ല. പിന്നീട് കഴിഞ്ഞമാസമാണ് 2022-ലെ സ്വകാര്യവീഡിയോകൾ ഇന്റർനെറ്റിൽ കണ്ടതെന്നും യുവതിയുടെ പരാതിയിലുണ്ട്.
അശ്ലീല വെബ്സൈറ്റുകളിലടക്കം വീഡിയോ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ്, പ്രസ്തുത വീഡിയോകൾ ഇന്റർനെറ്റിൽനിന്ന് നീക്കംചെയ്തിട്ടുണ്ട്. അതേസമയം, വീഡിയോ ആര്, എവിടെനിന്നാണ് അപ്ലോഡ് ചെയ്തതെന്ന് കണ്ടെത്താനായിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam