സ്കൂൾ അംസബ്ലിയിൽ ഭഗവത്ഗീതയിലെ ശ്ലോകങ്ങളും ചൊല്ലണം, പ്രിൻസിപ്പൽമാർക്ക് കത്തയച്ച് ഹരിയാന വിദ്യാഭ്യാസ ബോർഡ്; 'അടുത്ത അധ്യയന വർഷം നടപ്പാക്കും'

Published : Jul 20, 2025, 11:22 AM IST
school assembly

Synopsis

സ്കൂൾ അസംബ്ലികളിൽ ഭഗവദ്ഗീത ശ്ലോകങ്ങൾ ചൊല്ലണമെന്ന് വിദ്യാഭ്യാസ ബോർഡ്. വിദ്യാർത്ഥികളുടെ ധാർമികവും മാനസികവുമായ വളർച്ച ലക്ഷ്യമിട്ടാണ് തീരുമാനം

ഹരിയാനയിലെ സ്കൂളുകളിൽ രാവിലെ നടക്കുന്ന അസംബ്ലികളിൽ ഭഗവദ്ഗീതയിലെ ശ്ലോകങ്ങൾ ഈശ്വര പ്രാർത്ഥനയോടൊപ്പം ചൊല്ലണമെന്ന് സംസ്ഥാന വിദ്യാഭ്യാസ ബോർഡിന്‍റെ തീരുമാനം. ഇക്കാര്യം വ്യക്തമാക്കി ഹരിയാന വിദ്യാഭ്യാസ ബോർഡ് എല്ലാ സ്കൂൾ പ്രിൻസിപ്പൽമാർക്കും കത്തയച്ചു. വിദ്യാർത്ഥികളുടെ ധാർമികവും മാനസികവുമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ സമഗ്രമായ വികസനത്തിന് സഹായിക്കുന്നതിനുമാണ് ഈ തീരുമാനമെന്നാണ് ബോർഡ് ചെയർമാൻ അഭിപ്രായപ്പെട്ടത്.

അടുത്ത അധ്യയന വർഷം മുതൽ അസംബ്ലികളിൽ ഭഗവദ്ഗീതയിലെ ശ്ലോകങ്ങൾ ചൊല്ലണമെന്ന തീരുമാനം എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളിലും നടപ്പിലാക്കാനാണ് നീക്കം. ഭഗവദ്ഗീതയിലെ ശ്ലോകങ്ങൾ വിദ്യാർത്ഥികൾക്ക് ജീവിത മൂല്യങ്ങളും ധാർമികതയും പകർന്നു നൽകുമെന്നാണ് വിദ്യാഭ്യാസ ബോർഡിന്റെ വിലയിരുത്തൽ. പ്രിൻസിപ്പൽമാർക്ക് ശ്ലോകങ്ങൾ തിരഞ്ഞെടുക്കുന്നതിനും അവ അസംബ്ലിയിൽ ഉൾപ്പെടുത്തുന്നതിനുമുള്ള മാർഗനിർദേശങ്ങളും ബോർഡ് നൽകിയിട്ടുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആംബുലൻസ് സൗകര്യം നൽകിയില്ലെന്ന് ആരോപണം; ജാർഖണ്ഡിൽ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ ചുമന്ന് കുടുംബം
ഉത്ര കൊലക്കേസിന് സമാനം, മക്കൾ അച്ഛനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നു, കൃത്യം ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ