സുഹൃത്തുക്കളുമായി ആശുപത്രിയിൽ പരിശോധന നടത്തി മന്ത്രി പുത്രൻ; ചെയ്തതിൽ തെറ്റില്ലെന്ന് മന്ത്രിയുടെ ന്യായീകരണം

Published : Jul 20, 2025, 11:05 AM IST
minister son

Synopsis

ഝാർഖണ്ഡ് ആരോഗ്യമന്ത്രിയുടെ മകൻ കൃഷ് അൻസാരിയുടെ റാഞ്ചിയിലെ പാരാസ് ആശുപത്രി സന്ദർശനം വിവാദമായി. രോഗികളുമായി സംവദിക്കുന്ന കൃഷിന്‍റെ വീഡിയോ പുറത്തുവന്നതിനെത്തുടർന്ന് പ്രതിപക്ഷം രൂക്ഷ വിമർശനവുമായി രംഗത്തെത്തി.

റാഞ്ചി: ഝാർഖണ്ഡ് ആരോഗ്യമന്ത്രി ഇർഫാൻ അൻസാരിയുടെ മകൻ കൃഷ് അൻസാരി റാഞ്ചിയിലെ പാരാസ് ആശുപത്രിയിൽ പരിശോധന നടത്തിയതിൽ വിവാദം. മകന്‍റെ നടപടിയെ ന്യായീകരിച്ച് മന്ത്രിയും രംഗത്തെത്തി. ഒരു അംഗരക്ഷകന്‍റെ അകമ്പടിയോടെ സുഹൃത്തുക്കളുടെ സംഘത്തോടൊപ്പം ആശുപത്രി പരിസരത്തുകൂടി കൃഷ് നടക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

രോഗികളുമായി സംവദിക്കുന്നതും അവരുടെ ആശങ്കകൾ കേൾക്കുന്നതും വീഡിയോയിലുണ്ട്. റാഞ്ചിയിലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ച് കൃഷ് ജനങ്ങളുമായി സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? ഉണ്ടെങ്കിൽ വിവരങ്ങൾ പങ്കുവെക്കുക എന്ന്

കൃഷ് അൻസാരിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പങ്കുവെച്ച മറ്റൊരു വീഡിയോയിൽ രോഗികളോട് ചോദിക്കുന്നതും കാണാം. പ്രതിപക്ഷ പാർട്ടികളിൽ നിന്ന് രൂക്ഷമായ വിമർശനമാണ് ഉയര്‍ന്നിട്ടുള്ളത്. ഒരു മെഡിക്കൽ സ്ഥാപനത്തിൽ ഇത്തരം സന്ദർശനങ്ങൾ നടത്താൻ മന്ത്രിയുടെ മകന് എന്ത് ഔദ്യോഗിക അധികാരമാണുള്ളതെന്ന് അവർ ചോദ്യം ചെയ്യുന്നു. വർദ്ധിച്ചുവരുന്ന വിമർശനങ്ങളെത്തുടർന്ന് കൃഷ് അൻസാരി വീഡിയോ ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്തു.

എന്നാല്‍, ആരോഗ്യമന്ത്രി ഇർഫാൻ അൻസാരി തന്റെ മകനെ ന്യായീകരിച്ചു. കൃഷ് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അദ്ദേഹം തറപ്പിച്ചുപറഞ്ഞു. തന്‍റെ ഒരു അധ്യാപകന് സുഖമില്ലെന്ന് അറിഞ്ഞാണ് കൃഷ് ആശുപത്രിയിൽ പോയതെന്നും പിന്നീട് ചില ഗോത്രവർഗ്ഗക്കാരെ സഹായിക്കാൻ അവിടെ നിൽക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. "അവൻ ചെയ്തതിൽ തെറ്റൊന്നുമില്ല. ആർക്കും ആശുപത്രി സന്ദർശിക്കാം. ആർക്കും സഹായിക്കാം. അവൻ ആരെയും ഓടിച്ച് ഇടിക്കുകയോ കൊല്ലുകയോ ദളിതനെ അപമാനിക്കുകയോ ചെയ്തിട്ടില്ല. മാനുഷികപരമായ കാരണങ്ങളാൽ മാത്രമാണ് അവൻ ആശുപത്രിയിൽ പോയത്. എല്ലാവരും ഇതിനെ അഭിനന്ദിക്കണം" - മന്ത്രി പറഞ്ഞു. എന്നാൽ, ബിജെപി ഈ സംഭവത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. ഇത് അധികാര ദുർവിനിയോഗവും ഭരണപരമായ പ്രോട്ടോക്കോളിന്‍റെ ലംഘനവുമാണെന്ന് ബിജെപി ആരോപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്ഥിരം കുറ്റവാളികൾക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന സ്ഥിതി ഉണ്ടാവരുത് , ക്രിമനൽ പശ്ചാത്തലവും കുറ്റത്തിന്‍റെ തീവ്രതയും അവഗണിക്കരുതെന്ന് സുപ്രീംകോടതി
കോണ്‍ഗ്രസ് വളരെ പിന്നിൽ, അതിവേഗം ബഹുദൂരം മുന്നിൽ കുതിച്ച് ബിജെപി; തദ്ദേശ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന് വൻ നേട്ടം