ബീഹാർ ഉപമുഖ്യമന്ത്രി സുശീൽ മോദിക്ക് കൊവിഡ്; എയിംസിൽ പ്രവേശിപ്പിച്ചു

Published : Oct 22, 2020, 03:49 PM ISTUpdated : Oct 22, 2020, 04:46 PM IST
ബീഹാർ ഉപമുഖ്യമന്ത്രി സുശീൽ മോദിക്ക് കൊവിഡ്; എയിംസിൽ പ്രവേശിപ്പിച്ചു

Synopsis

ഇദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചു. ട്വീറ്റിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

പട്ന: ബീഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിക്ക് കൊവിഡ്. തുടർന്ന് ഇദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചു. ട്വീറ്റിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

'കൊവിഡ് പോസിറ്റീവാണ്. ആരോ​ഗ്യം സാധാരണ നിലയിലാണ്.  ചെറിയ പനിയായിട്ടാണ് തുടക്കം. ഇപ്പോൾ പനിയോ മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളോ ഇല്ല. എങ്കിലും കൂടുതൽ പരിശോധനകൾക്കായി എയിംസിൽ അഡ്മിറ്റായിരിക്കുകയാണ്. വൈകാതെ തെരഞ്ഞെടുപ്പ് പ്രചരണ രം​ഗത്തേയ്ക്ക് തിരികെ വരും.' അദ്ദേഹം ട്വീറ്റിൽ കുറിച്ചു. 

ഒക്ടോബർ 28, നവംബർ 3, നവംബർ 7 എന്നീ തീയതികളിൽ മൂന്നു ഘട്ടങ്ങളിലായിട്ടാണ് ബീഹാറിൽ തെര‍ഞ്ഞെടുപ്പ് നടത്തുന്നത്. നവംബർ 10നാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക. 

  
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; ഡൽഹിയിലെ ഗതാഗത നിയന്ത്രണങ്ങൾ നീക്കി; യുഎൻ മനുഷ്യാവകാശ സംഘടനക്കെതിരെ കേന്ദ്ര സർക്കാർ
റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; നിരവധി പേർക്ക് പരിക്ക്? സർവീസുകൾ നിർത്തിവച്ച് എയർലൈനുകൾ