Sand Mining : മണൽ ഖനികളുടെ ലേലത്തിനിടെ പ്രതിഷേധം, കല്ലേറ്, സ്ത്രീകളെ വിലങ്ങുവച്ച് ബിഹാ‍ർ പൊലീസ്

Published : Feb 17, 2022, 11:42 AM ISTUpdated : Feb 17, 2022, 12:02 PM IST
Sand Mining : മണൽ ഖനികളുടെ ലേലത്തിനിടെ പ്രതിഷേധം, കല്ലേറ്, സ്ത്രീകളെ വിലങ്ങുവച്ച് ബിഹാ‍ർ പൊലീസ്

Synopsis

സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘം നിലത്ത് ഇരുന്ന് കൈകൂപ്പി നിൽക്കുന്ന വീഡിയോ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ഇത് വലിയ രോഷമാണ് സമൂൂഹമാധ്യമങ്ങളിലുണ്ടാക്കുന്നത്

പാറ്റ്ന: മണൽ ​ഖനികളുടെ ലേലത്തിനിടെ (Sand Mine Auction) പ്രതിഷേധിച്ച ​സ്ത്രീകൾ അടക്കമുള്ള നാട്ടുകാരെ അറസ്റ്റ് (Arrest) ചെയ്ത് ബിഹാർ പൊലീസ് (Bihar Police). മണൽ ഖനിയുടെ ലേലത്തിനെത്തിയ സ‍ർക്കാർ ഉദ്യോ​ഗസ്ഥരെ സഹായിക്കാനെത്തിയ പൊലീസുമായാണ് സംഘം ഏറ്റുമുട്ടിയത്. ഗ്രാമവാസികൾ കല്ലെറിയാൻ തുടങ്ങിയതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തിയും കണ്ണീർ വാതക ഷെല്ലുകളും പ്രയോഗിച്ചു. ഇവരിൽ ചിലർക്ക് സംഘർഷത്തിൽ നിസാര പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

സംസ്ഥാനത്തെ അനധികൃത മണൽ ഖനനം നേരിടാൻ ബീഹാർ സ്റ്റേറ്റ് മൈനിംഗ് കോർപ്പറേഷൻ ഈ മാസം ആദ്യം എല്ലാ മണൽ ഖനന സ്ഥലങ്ങളിലും പരിസ്ഥിതി ഓഡിറ്റ് നടത്താനുള്ള നടപടികൾ ആരംഭിച്ചിരുന്നു. സാങ്കേതിക വിദ്യകളുടെയും ഡ്രോണുകളുടെയും സഹായത്തോടെയാണ് മണൽത്തിട്ടകൾ പരിശോധിക്കുന്നത്. 

സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘം നിലത്ത് ഇരുന്ന് കൈകൂപ്പി നിൽക്കുന്ന വീഡിയോ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ഇത് വലിയ രോഷമാണ് സമൂൂഹമാധ്യമങ്ങളിലുണ്ടാക്കുന്നത്. ഉടുത്തിരിക്കുന്ന സാരികൊണ്ടുതന്നെ കൈ പുറകിലേക്ക് കെട്ടിയിട്ട് സ്ത്രീകളെ നിലത്ത് നിരത്തിയിരുത്തിയിരിക്കുന്ന ചിത്രവും പ്രചിരിക്കുന്നുണ്ട്. 

അസമിലെ പിടികിട്ടാപ്പുള്ളി നിലമ്പൂരിൽ പിടിയിൽ

മലപ്പുറം: അസമിലെ (Assam ) പിടികിട്ടാപ്പുള്ളി നിലമ്പൂരിൽ (Nilambur) പിടിയിൽ. സോനിത്പൂർ സ്വദേശി അസ്മത്ത് അലി, സഹായി അമീർ കുസ്മു എന്നിവരാണ് നിലമ്പൂർ പൊലീസിന്റെ പിടിയിലായത്.  ഇതര സംസ്ഥാന തൊഴിലാളികൾക്കൊപ്പം താമസിക്കുമ്പോഴാണ് നിലമ്പൂർ പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കണ്ടാമൃഗത്തെ വേട്ടയാടിയ കേസിലെ പ്രതിയാണ് അസ്മത്ത് അലി.  ഇയാളെ  കേരളത്തിലെത്തുന്ന അസാം പൊലീസിന് കേരളാ പൊലീസ് കൈമാറും. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അസ്മത്ത് അലിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് അസം പൊലീസ് 5 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.  

അസമിൽ നിരവധി കേസുകളിൽ പ്രതിയായ ഇയാൾ  ജോലി അന്വേഷിച്ചെത്തുന്ന തൊഴിലാളികൾക്ക് ഒപ്പമാണ് കേരളത്തിലേക്ക് കടന്നതെന്നാണ് വിവരം. തൊഴിലാളികൾക്ക് ഒപ്പമായിരുന്നു താമസവും.  മലപ്പുറത്ത് ഒളിവിൽ കഴിയുന്നതിനിടെയാണ് അറസ്റ്റുണ്ടായത്.  കേരളത്തിലേക്ക് കടന്നതോടെ ഇയാളെ കുറിച്ച് അസം പൊലീസിന് വിവരമൊന്നുമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ഇയാൾ ബന്ധുക്കളെ ഫോണിൽ വിളിച്ചു. ഇത് മനസിലാക്കിയ പൊലീസ് സംഘം, പ്രതി കേരളത്തിലാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കേരളാ പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. 

PREV
Read more Articles on
click me!

Recommended Stories

'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'
കേന്ദ്രം കടുപ്പിച്ചു, 610 കോടി റീഫണ്ട് നൽകി ഇൻഡിഗോ! 3,000 ത്തോളം ലഗേജുകളും ഉടമകൾക്ക് കൈമാറി, പ്രതിസന്ധിയിൽ അയവ്