അസമിൽ ഇത്തവണ ബിഹു ആഘോഷമില്ല; പകരം ആംബുലൻസ് വാങ്ങി നൽകാൻ തീരുമാനിച്ച് കമ്മറ്റി അം​ഗങ്ങൾ

Web Desk   | Asianet News
Published : Apr 26, 2021, 02:23 PM IST
അസമിൽ ഇത്തവണ ബിഹു ആഘോഷമില്ല; പകരം ആംബുലൻസ് വാങ്ങി നൽകാൻ തീരുമാനിച്ച് കമ്മറ്റി അം​ഗങ്ങൾ

Synopsis

ജില്ലയിലെ കെൻഡു​ഗുരി പ്രദേശത്ത് ബിഹു ആഘോഷങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ കുത്തനെയുള്ള കൊവിഡ് വർദ്ധനവിനെ തുടർന്ന് ആഘോഷപരിപാടികളെല്ലാം മാറ്റിവെച്ചു. 

അസം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ ബിഹു ഉത്സവവുമായി ബന്ധപ്പെട്ട സാംസ്കാരിക പരിപാടികൾ ഒഴിവാക്കാൻ തീരുമാനിച്ച് അസമിലെ ​ജോർഹത് കെൻഡു​ഗുരി ബിഹു കമ്മറ്റി. പരിപാടികൾക്ക് പകരം ആ ഫണ്ട് ഉപയോ​ഗിച്ച്, മെഡിക്കൽ സംവിധാനത്തെ സഹായിക്കുന്നതിനായി ആംബുലൻസ് വാങ്ങി നൽകാനും ഇവർ തീരുമാനിച്ചു. ശനിയാഴ്ച മാത്രം അസമിൽ 2236 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 3.24 ശതമാനമാണ് സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക്. 

അസമിന്റെ പുതുവർഷ ഉത്സവമാണ് ബിഹു. സംസ്ഥാനത്ത് ഒരു മാസം മുഴുവനുമുള്ള ആഘോഷപരിപാടികളാണ് നടത്തിയിരുന്നത്. ജില്ലയിലെ കെൻഡു​ഗുരി പ്രദേശത്ത് ബിഹു ആഘോഷങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ കുത്തനെയുള്ള കൊവിഡ് വർദ്ധനവിനെ തുടർന്ന് ആഘോഷപരിപാടികളെല്ലാം മാറ്റിവെച്ചു. പിന്നീടാണ് ആംബുൻസ് വാങ്ങാൻ അം​ഗങ്ങൾ തീരുമാനിച്ചത്. നിരവധി പേരാണ് കമ്മറ്റിയുടെ തീരുമാനത്തെ അഭിനന്ദിച്ചത്. 

ഒരു ആംബൂലൻസ് വാങ്ങുക എന്ന ലക്ഷ്യത്തിനാണ് തങ്ങൾ പ്രാധാന്യം നൽകിയതെന്ന് ജോർഹത് കെൻഡു​ഗുരി ബിഹു കമ്മറ്റി അം​ഗമായ മാനസ് ദത്ത പറഞ്ഞു. ഈ വർഷം ജനുവരിയിൽ ബിഹു ആഘോഷങ്ങൾക്കായി നടത്തിയ പൊതുയോ​ഗത്തിൽ ആംബുലൻസ് വാങ്ങാനുള്ള തീരുമാനമെടുത്തിരുന്നു. ഉത്സവാഘോഷങ്ങൾ ഇല്ലെങ്കിൽ സമൂഹത്തിന് എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യാൻ പലരും നിർദ്ദേശിച്ചു. കമ്മറ്റിയിലെ ചിലരാണ് ആംബുലൻസ് വാങ്ങാനുള്ള നിർദ്ദേശം മുന്നോട്ട് വെച്ചത്. പിന്നീട് എല്ലാവരും ഈ നിർദ്ദേശത്തെ പിന്തുണച്ചു. മാനസ് ദത്തയുടെ വാക്കുകൾ. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

60 കോടിയുടെ തട്ടിപ്പ്: ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം; സ്വത്തുക്കൾ കണ്ടുകെട്ടിയേക്കും
നടിയും മോഡലും അവതാരകയുമായ യുവതിയെ നടുറോഡിൽ മർദ്ദിച്ച് ഭർത്താവ്, വിവാഹമോചനം ആവശ്യപ്പെട്ട് മർദ്ദനം, ദൃശ്യം പുറത്ത്