മോശം റോഡ്: എഞ്ചിനീയറെ കൊണ്ട് ഏത്തം ഇടിയിപ്പിച്ച് ആർജെഡി എംഎൽഎ- വീഡിയോ വൈറൽ

Published : Jun 06, 2019, 04:29 PM IST
മോശം റോഡ്: എഞ്ചിനീയറെ കൊണ്ട് ഏത്തം ഇടിയിപ്പിച്ച് ആർജെഡി എംഎൽഎ- വീഡിയോ വൈറൽ

Synopsis

തന്റെ ഉത്തരവിനെ പാലിക്കാൻ വിസമ്മതിച്ച ഉദ്യോ​ഗസ്ഥനെ സരോജ് കുമാർ ശകാരിക്കുകയും നിർബന്ധിച്ച് ഏത്തം ഇടിയിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഭുവനേശ്വർ: പി ഡബ്ലൂ ഡി ജൂനിയർ എഞ്ചിനീയറെ കൊണ്ട് ഏത്തം ഇടിയിപ്പിക്കുന്ന ബിജു ജനതാ ദൾ എംഎൽഎയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഒഡീഷയിലെ പട്നാ​ഗഡിലെ എംഎൽഎ ആയ സരോജ് കുമാർ മെഹറാണ് ഉദ്യോ​ഗസ്ഥനെ കൊണ്ട് ഏത്തമിടിയിപ്പിക്കുന്നത്. തന്റെ നിയോജക മണ്ഡലത്തിലുള്ള റോഡുകളുടെ മോശം നിലവാരം ചൂണ്ടിക്കാട്ടിയായിരുന്നു എംഎൽഎ ഉദ്യോ​ഗസ്ഥന് ശിക്ഷ നൽകിയത്.

തന്റെ ഉത്തരവിനെ പാലിക്കാൻ വിസമ്മതിച്ച ഉദ്യോ​ഗസ്ഥനെ സരോജ് കുമാർ ശകാരിക്കുകയും നിർബന്ധിച്ച് ഏത്തം ഇടിയിപ്പിക്കുകയും ചെയ്യുന്നുണ്ട്. 100 തവണയാണ് എംഎൽഎ ഏത്തമിട്ടതെന്നാണ് റിപ്പോർട്ട്. എന്തായാലും സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഇന്ത്യയുടെ തലസ്ഥാനം ബെംഗളൂരു ആവണം', പറയുന്നത് ഡൽഹിക്കാരിയായ യുവതി, പിന്നാലെ സോഷ്യൽ മീഡിയ, വീഡിയോ
തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ