'രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ ജനങ്ങള്‍ ചെരുപ്പ് കൊണ്ടടിക്കും'; ശിവസേന

By Web TeamFirst Published Jun 6, 2019, 3:27 PM IST
Highlights

രാമ ജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കണമെന്നും അയോധ്യയില്‍ മുസ്ലീം പള്ളികള്‍ അനുവദിക്കില്ലെന്നും വിശ്വഹിന്ദു പരിഷത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.  

ദില്ലി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം പോകുമെന്നും ക്ഷുഭിതരാകുന്ന ജനങ്ങള്‍ ഭരണകൂടത്തെ ചെരുപ്പ് കൊണ്ടടിക്കുമെന്നും ശിവസേന. സര്‍ക്കാരുമായുള്ള സഖ്യത്തെ ജനങ്ങള്‍ സംശയിക്കുമെന്നും ശിവസേന വക്താവ് സജ്ഞയ് റൗട്ട് അറിയിച്ചു.

'2014-ല്‍ രാമക്ഷേത്രം നിര്‍മ്മിക്കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ഈ തെര‍ഞ്ഞെടുപ്പിലും രാമക്ഷേത്രം നിര്‍മ്മിക്കാമെന്ന് പാര്‍ട്ടി നേതാവ് ഉദ്ദവ് താക്കറെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ഇതാണ് യോജിച്ച സമയമെന്നാണ് എനിക്ക് തോന്നുന്നത്. അത് നടന്നില്ലെങ്കില്‍ രാജ്യം ഞങ്ങളെ വിശ്വസിക്കില്ല. ദേഷ്യം വരുന്ന ജനങ്ങള്‍ ഞങ്ങളെ ചെരുപ്പ് കൊണ്ടടിക്കും'- സജ്ഞയ് റൗട്ട് എഎന്‍ഐയോട് പറഞ്ഞു. 

രാമ ജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കണമെന്നും അയോധ്യയില്‍ മുസ്ലീം പള്ളികള്‍ അനുവദിക്കില്ലെന്നും വിശ്വഹിന്ദു പരിഷത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.  

click me!