'കർണാടകയിൽ കോൺഗ്രസ് തോൽവി ഉറപ്പിച്ചത് കൊണ്ടാണ് മോദിയെ അധിക്ഷേപിക്കുന്നത്'വിഷപ്പാമ്പ് പരാമര്‍ശത്തിനെതിരെ ബിജെപി

Published : Apr 28, 2023, 09:16 AM IST
'കർണാടകയിൽ കോൺഗ്രസ് തോൽവി ഉറപ്പിച്ചത് കൊണ്ടാണ് മോദിയെ അധിക്ഷേപിക്കുന്നത്'വിഷപ്പാമ്പ് പരാമര്‍ശത്തിനെതിരെ ബിജെപി

Synopsis

മല്ലികാർജുൻ ഖാർഗെയുടെ പരാമർശം അപലപനീയം.കർണാടകയിൽ ബിജെപി ഭൂരിപക്ഷം നേടുമെന്നും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്

എറണാകുളം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിഷപ്പാമ്പിനോട് ഉപമിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്ത്.കർണാടകയിൽ കോൺഗ്രസ് തോൽവി ഉറപ്പിച്ചത് കൊണ്ടാണ് പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നതെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.മല്ലികാർജുൻ ഖാർഗെയുടെ പരാമർശം അപലപനീയമാണ്.കർണാടകയിൽ ബിജെപി ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം പറഞ്ഞു.ക്രിസ്ത്യാനികൾ ഉൾപെടെ എല്ലാ വിഭാഗക്കാരോടും ബിജെപിയ്ക്ക് ഒരേ സമീപനമാണെന്നും അദ്ദേഹം പറഞ്ഞു

.ഇന്നലെ കര്‍ണാടകയില്‍ പ്രചരണത്തിനിടെയായിരുന്നു ഖര്‍ഗെയുടെ വിവാദ പരാമര്‍ശം.മോദിയപ്പോലുള്ള മനുഷ്യന്‍ തരുന്നത് വിഷമല്ലെന്ന് നിങ്ങള്‍ ധരിച്ചേക്കാം.പക്ഷെ മോദി വിഷപ്പാമ്പിനെപ്പോലെയാണ്. രുചിച്ച് നോക്കിയാല്‍ മരിച്ചുപോകും എന്നായിരുന്നു ഖര്‍ഗെയുടെ പ്രസംഗം. ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രധാനമന്ത്രിയെ അവഹേളിച്ച പ്രസ്താവനക്കെതിരെ ബിജെപി രംഗത്തുവന്നതോടെ ,തന്‍റെ പ്രസ്താവന ആരെയെങ്കിലും  വേദിനിപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്ന് ഖര്‍ഗെ വ്യക്തമാക്കിയിരുന്നു.

കർണാടകയിലെ ബിജെപി പ്രവർത്തകരെ വിർച്വൽ റാലിയിലൂടെ മോദി ഇന്നലെ അഭിസംബോധന ചെയ്തിരുന്നു. കർണാടകത്തിൽ ബിജെപി റെക്കോഡ് ഭൂരിപക്ഷം നേടി അധികാരത്തിൽ വരുമെന്ന് മോദി പറഞ്ഞു. ഇനിയുള്ള പതിനാല് ദിവസം വീട് വീടാന്തരം കയറിയിറങ്ങി പ്രചാരണം സജീവമാക്കണമെന്നും പ്രവർത്തകരോട് മോദി നിർദേശിച്ചു. കർണാടകത്തിലെ ഭരണനേട്ടങ്ങൾ എടുത്ത് പറഞ്ഞ മോദി, കോൺഗ്രസ് അഴിമതിയുടെ കൂടാരമാണെന്ന് ആരോപിച്ചു. 50 ലക്ഷം ബിജെപി പ്രവർത്തകരുമായാണ് വിർച്വൽ റാലിയിലൂടെ മോദി സംസാരിച്ചത്.

PREV
Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നിര്‍ണായക സംഭാഷണം മോദി ജോര്‍ദാൻ സന്ദര്‍ശിക്കാനിരിക്കെ
അമിത് ഷായുടേത് നിലവാരം കുറഞ്ഞ പ്രസംഗം; ലോക്സഭയിലെ രാഹുൽ ​ഗാന്ധി - അമിത് ഷാ പോരിൽ പ്രതികരിച്ച് കെ സി വേണു​ഗോപാൽ എംപി