സ്മൃതി ഇറാനിയും ഹർദീപ് സിങ് പുരിയും ഇല്ല; യുപിയിലെ രാജ്യസഭാ തെര‍ഞ്ഞെടുപ്പിൽ എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി

Published : Oct 05, 2026, 06:46 PM IST
UP Rajya Sabha Election BJP Candidates

Synopsis

അതേസമയം, രാജ്യസഭ തെര‍ഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കരുതിയിരുന്ന സ്മൃതി ഇറാനിയുടെ പേര് സ്ഥാനാർഥി പട്ടികയിൽ ഇടംപിടിക്കാത്തത് ചർച്ചയായി. അടുത്തിടെ ബിജെപി ജനറൽ സെക്രട്ടറിയായ സ്മൃതി ഇറാനിയെ ഉത്തർപ്രദേശിൽനിന്ന് രാജ്യസഭയിൽ എത്തിക്കുമെന്ന് സൂചനകളുണ്ടായിരുന്നു.

ന്യൂഡൽഹി: ഉത്തർപ്രദേശിൽനിന്നുള്ള രാജ്യസഭാ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി. എട്ട് സ്ഥാനാർഥികളെയാണ് ബിജെപി തിങ്കളാഴ്ച പ്രഖ്യാപിച്ചത്. ധരംപാൽ സിങ്, രാധാകാന്ത് ഓജ, പ്രകാശ് പാൽ, വിദ്യാസാ​ഗർ സൊങ്കാർ, ​ഗോപി കൃഷ്ണ പാണ്ഡെ, പ്രിയങ്ക സിങ് റാവത്ത്, റാം പ്രതാപ് സിങ് ചൗഹാൻ, ശ്രുതി ​ഗം​ഗ്വാർ എന്നിവരാണ് ബിജെപി സ്ഥാനാർഥികൾ.

അതേസമയം, രാജ്യസഭ തെര‍ഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കരുതിയിരുന്ന സ്മൃതി ഇറാനിയുടെ പേര് സ്ഥാനാർഥി പട്ടികയിൽ ഇടംപിടിക്കാത്തത് ചർച്ചയായി. അടുത്തിടെ ബിജെപി ജനറൽ സെക്രട്ടറിയായ സ്മൃതി ഇറാനിയെ ഉത്തർപ്രദേശിൽനിന്ന് രാജ്യസഭയിൽ എത്തിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ഉത്തർപ്രദേശിൽനിന്നുള്ള നിലവിലെ രാജ്യസഭാം​ഗവും കേന്ദ്രമന്ത്രി പെട്രോളിയം മന്ത്രിയുമായ ഹർദീപ് സിങ് പുരിയ്ക്കും ഇത്തവണ യുപിയിൽനിന്ന് സീറ്റില്ല.

സംസ്ഥാനത്തെ സാമൂഹിക-ജാതിമത സമവാക്യങ്ങളെല്ലാം പരി​ഗണിച്ചാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചതെന്ന് ബിജെപി വൃത്തങ്ങൾ പറഞ്ഞു. ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് സ്ഥാനാർഥി പട്ടികയ്ക്ക് അം​ഗീകാരം നൽകിയത്. രാജ്യസഭയിലേക്ക് മത്സരിക്കുന്ന ധരംപാൽ സിങ് നിലവിൽ ഉത്തർപ്രദേശിലെ മന്ത്രിയാണ്. രണ്ട് വനിതകളും സ്ഥാനാർഥി പട്ടികയിലുണ്ട്.

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബം​ഗാൾ എന്നിങ്ങനെ മൂന്ന് സംസ്ഥാനങ്ങളിലെ 12 രാജ്യസഭാ സീറ്റുകളിലേക്കാണ് ഒക്ടോബർ 16 തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തർപ്രദേശിൽ 10 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട സുഹൃത്തിന് സ്വർണ്ണമാല തിരികെ നൽകാൻ പോയി, 27 കാരിയായ ഡോക്ടർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ; ദുരൂഹത
മുടിവെട്ടുന്ന സമയം കളിക്കാൻ പോയി; മഹാരാഷ്ട്രയിലെ സർക്കാർ ട്രൈബൽ സ്കൂളിൽ 82 കുട്ടികളുടെ തല പാതി മുണ്ഡനംചെയ്ത് ശിക്ഷ