ബിജെപി നേതാവിനെ വെടിവച്ചുകൊന്നു, മൃതദേഹത്തിൽ കല്ലുകൊണ്ട് ഇടിച്ചു, ഞെട്ടിക്കുന്ന കൊലപാതകം മഹാരാഷ്ട്രയിൽ

Published : Mar 17, 2023, 04:57 PM ISTUpdated : Mar 17, 2023, 04:58 PM IST
 ബിജെപി നേതാവിനെ വെടിവച്ചുകൊന്നു, മൃതദേഹത്തിൽ കല്ലുകൊണ്ട് ഇടിച്ചു, ഞെട്ടിക്കുന്ന  കൊലപാതകം മഹാരാഷ്ട്രയിൽ

Synopsis

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ ജാട്ട് താലൂക്കിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ ജാട്ട് താലൂക്കിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. പ്രദേശത്തെ കോര്‍പ്പറേഷൻ അംഗം കൂടിയായ  വിജയ് ടാഡ് ആണ് കൊല്ലപ്പെട്ടത്. ജാട്ടിലെ സംഗോള റോഡിൽ അൽഫോൻസോ സ്‌കൂളിന് സമീപം വച്ച് ടാഡിന്റെ കാർ അജ്ഞാതര്‍ ആക്രമിക്കുകയുന്നു. അപ്രതീക്ഷതമായെത്തിയ അക്രമികൾ അദ്ദേഹത്തിന്  നേരെ വെടിയുതിർത്തു. പിന്നാലെ വിജയ് മരിക്കുകയായിരുന്നു.  വെടിയുതിര്‍ത്തതിന് പിന്നാലെ വിജയ്യുടെ മൃതദേഹത്തിൽ കല്ലുകൊണ്ട് ആക്രമിച്ചെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടിൽ പറയുന്നു. 

സാംഗ്ലി ജില്ലയിൽ, പ്രത്യേകിച്ച് ജാട്ട് താലൂക്കിലും കൊലപാതകം ഭീതി പരത്തിയിരിക്കുകയാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗോള റോഡിലുള്ള സ്‌കൂളിൽ നിന്ന് കുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയതായിരുന്നു വിജയ്. അൽഫോൻസാ സ്‌കൂളിനടുത്ത് എത്തിയപ്പോൾ, അക്രമികൾ ഇയാളുടെ കാർ തടഞ്ഞ് വെടിയുതിത്തു. തുടർന്ന് അക്രമികൾ കല്ലുകൊണ്ട് തലയിൽ ഇടിക്കുകയും ചെയ്തു. സംഭവ സ്ഥലത്ത് ഉടൻ പൊലീസെത്തി നടപടികൾ സ്വീകരിച്ചു. അന്വേഷണം ആരംഭിച്ചതായും അറിയിച്ചിട്ടുണ്ട്. കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്നാണ് വിലയിരുത്തലെന്നും കൊലപാതകത്തിന് ശേഷം പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിൽക്കുന്നതായും റിപ്പോര്‍ട്ടുകൾ പറയുന്നു.

Read more: 'പല ഭാഷകളും സംസാരിക്കുന്നവര്‍, രാവിലെ നടന്ന കൊല', കുഞ്ഞാമിനയുടെ കൊലപാതകത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതം

അതേസമയംഒരു കുടുംബത്തിലെ മൂന്ന് പേരെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ റെയില്‍വെ പൊലീസ് ഉദ്യോഗസ്ഥന് വധശിക്ഷ വിധിച്ച് കോടതി. 2018 ഓഗസ്റ്റ് 17 ന് ജാർഖണ്ഡിലെ രാംഗഡ് ജില്ലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. റെയില്‍വേ പൊലീസില്‍ കോണ്‍സ്റ്റബിളായ പവൻ കുമാർ സിംഗിനെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ബർകകാന പൊലീസ് ഔട്ട്‌പോസ്റ്റ് ഏരിയയിലെ റെയിൽവേ കോളനിയില്‍ വെച്ചാണ് റയില്‍വേ പോര്‍ട്ടറുടെ കുടുംബത്തിലെ ഗര്‍ഭിണിയടക്കം മൂന്നു പേരെ പവന്‍കുമാര്‍ വെടിവെച്ച് കൊന്നത്.

PREV
click me!

Recommended Stories

കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്