
ദില്ലി: പ്രധാനമന്ത്രി ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി ഹിന്ദുവിരുദ്ധനാണന്ന പ്രചാരണവുമായി ബിജെപി. സംവാദത്തിനുള്ള രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളിയെ പാര്‍ലമെന്‍റില്‍ നേരിടാന്‍ ബിജെപി തയ്യാറെടുപ്പുകള്‍ തുടങ്ങി. പ്രത്യേക സിറ്റിംഗില്‍ അടുത്തയാഴ്ച തീരുമാനം വരും. പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്‍പ് മന്ത്രിസഭ പുനസംഘടന നടക്കുമെന്ന അഭ്യൂഹവും ശക്തമായി.
കഴിഞ്ഞ വര്‍ഷം രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന്‍റെ വിഡിയോ കുത്തിപ്പൊക്കിയാണ് ഹിന്ദുവിരുദ്ധനാണെന്ന പ്രചാരണം ബിജെപി തുടങ്ങിയിരിക്കുന്നത്. ഉത്തരേന്ത്യ ഛഠ് പൂജയിലേക്ക് കടന്ന വേളയിലാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. ഛഠ് പൂജയെ പോലും നാടകത്തിനും, ഫോട്ടോ സെഷനുമുള്ള അവസരമാക്കി മോദി മാറ്റുമെന്ന രാഹുലിന്‍റെ ആരോപണം, ഛഠ് പൂജ നാടകമാണെന്ന് രാഹുല്‍ പറഞ്ഞുവെന്നവിധമാണ് പാര്‍ട്ടി വക്താവ് പ്രദീപ് ഭണ്ഡാരിയുടെ നേതൃത്വത്തില്‍ പ്രചാരണം സജീവമാക്കുന്നത്. പ്രധാനമന്ത്രി ഫോണ്‍ ചോര്‍ത്തിയെന്ന രാഹുലിന്‍റെ ആരോപണത്തെ നേരിട്ട മന്ത്രി പ്രള്‍ഹാദ് ജോഷി തെളിവ് ഹാജരാക്കാനും, സോഷ്യല്‍ മീഡിയയിലെ വെല്ലുവിളി അവസാനിപ്പിച്ച് പാര്‍ലമെന്‍റില്‍ ചര്‍ച്ചക്കെത്താനും ആവശ്യപ്പെട്ടു.
മോദിക്കെതിരെ തെളിവുണ്ടെങ്കില്‍ രാഹുല്‍ പാര്‍ലമെന്‍റില്‍ വയ്ക്കട്ടെയെന്നാണ് ബിജെപിയുടെ നിലപാട്. മണ്ഡല പുനര്‍നിര്‍ണ്ണയ ബില്ല് പാസാക്കാന്‍ പ്രത്യേക സിറ്റിംഗ് നടത്തുന്ന കാര്യത്തില്‍ അടുത്തയാഴ്ചയോടെ തീരുമാനമാകും. ഈ മാസം അവസാനത്തോടെ പ്രത്യേക സെഷന്‍ നടന്നാല്‍ ഡിസംബര്‍ ആദ്യവാരമായിരിക്കും ശൈത്യകാല സമ്മേളനം തുടങ്ങുക. പ്രത്യേക സിറ്റിംഗിന് മുന്‍പ് 23ന് മന്ത്രിസഭ പുനസംഘടന നടന്നേക്കുമെന്ന അഭ്യൂഹമാണുള്ളത്. സംഖ്യ ഉറപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായിട്ട് കൂടിയാണ് ആലോചന. കേരളത്തില്‍ നിന്ന ് സി സദാനന്ദന്‍റെ പേരും ചര്‍ച്ചയിലുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam