
ദില്ലി: വിദേശ സർവകലാശാലകളിലെ പരിപാടിക്കിടെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി. ഇപ്പോഴും രാഹുൽ വിദേശത്ത് പോകുന്നത് രാജ്യത്തെ അപമാനിക്കാൻ മാത്രമാണെന്നും, രാജ്യത്തിന്റെ ഇപ്പോഴുള്ള വികസനം കണ്ട് നിരാശരായവരാണ് അവരെന്നും നിതിൻ നവീൻ ചണ്ഡീഗഡിൽ പറഞ്ഞു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കുറിച്ച് അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ കണക്കുകൾ പോലും രാഹുൽ ഗാന്ധി വിശ്വസിക്കുന്നില്ല. സ്വന്തം കുടുംബത്തിന്റെ വികസനത്തെ കുറിച്ച് മാത്രം ചിന്തയുള്ളവർക്കാണ് പ്രശ്നമെന്നും രാജ്യത്ത് കോൺഗ്രസിന്റെ നാളുകൾ എണ്ണപ്പെട്ടുവെന്നും ബി ജെ പി ദേശീയ അധ്യക്ഷൻ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam