തമിഴ്‌നാട്ടിൽ ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് വൻ ദുരന്തം; എട്ട് പേർക്ക് ദാരുണാന്ത്യം, 2 പേർക്ക് പരിക്ക്

Published : Nov 22, 2026, 08:29 PM IST
tamilnadu accident

Synopsis

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് എട്ട് പേർ മരിച്ചു. നാമക്കലിൽ നിന്ന് ചടങ്ങ് കഴിഞ്ഞ് മടങ്ങിയ ഇഷ്ടികചൂള തൊഴിലാളികളാണ് ദാരുണമായ ഈ അപകടത്തിൽ പെട്ടത്. വാഹനം നിയന്ത്രണം വിടാനുണ്ടായ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിലെ മുസിരിക്ക് സമീപം നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലിടിച്ച് എട്ട് പേർ മരിച്ചു. ഞായറാഴ്ചയായിരുന്നു നാടിനെ നടുക്കിയ അപകടം. നാമക്കൽ ജില്ലയിൽ ഒരു കുടുംബചടങ്ങിൽ പങ്കെടുത്ത ശേഷം പത്തോളം പേർ കാറിൽ മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചതെന്ന് പൊലീസ് അറിയിച്ചു. തുറയൂർ-മുസിരി റോഡിൽ ജംബുനാഥപുരത്തിന് സമീപം വെച്ച് ഡ്രൈവർക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും കാർ റോഡരികിലേക്ക് തെന്നിമാറി മരത്തിലേക്ക് ശക്തമായി ഇടിച്ചുകയറുകയുമായിരുന്നു.

ഇഷ്ടികകളത്തിൽ ജോലി ചെയ്യുന്നവർ ആണ് അപകടത്തിൽ പെട്ടത്. നാമക്കലിൽ സഹപ്രവർത്തകന്റെ വീട്ടിലെ ചടങ്ങിന് ശേഷം മടങ്ങുമ്പോൾ ആണ് അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. കാറിലുണ്ടായിരുന്ന മാണിക്യം, സങ്കിലി, മുരുകൻ, രാജേഷ്, പാവാടൈ എന്നിവർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നാല് യാത്രക്കാരെ ഉടൻതന്നെ മുസിരി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശക്തിവേൽ, സുബ്രഹ്മണി, സീതാരാമൻ എന്നിവർ ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി.

ജംബുനാഥപുരം പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ അപകടസ്ഥലത്തെത്തി തകർന്ന കാറിനുള്ളിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി മുസിരി സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരിച്ചവരെല്ലാം തഞ്ചാവൂർ ജില്ലയിലെ തിരുക്കാട്ടുപള്ളി സ്വദേശികളും ഇഷ്ടികചൂള തൊഴിലാളികളുമാണ്. വാഹനം നിയന്ത്രണം വിടാനുണ്ടായ കാരണം കണ്ടെത്താൻ പൊലീസ് കേസെടുത്ത് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് വൻ തോൽവി, പിന്നാലെ തെരുവുവിളക്കുകൾ നീക്കി, അനധികൃത കണക്ഷനെന്ന് വാദം
വൻ വിജയത്തിന് പിന്നാലെ രാജസ്ഥാൻ കോൺഗ്രസ് വീണ്ടും അധികാരത്തർക്കത്തിലേക്ക്? 2 വർഷം ബാക്കിനിൽക്കെ, നാലാമതും മുഖ്യമന്ത്രിയാകാൻ തയ്യാറെന്ന് അശോക് ഗെലോട്ട്