ബിലോങിങ് എ ജേർണി ഓഫ് ലവ്; സോണിയയെയും രാഹുലിനെയും ഖർഗെയെയും പരിഹസിച്ച് ബിജെപി, തിരിച്ചടിച്ച് കോൺഗ്രസ്

Published : Nov 11, 2026, 06:31 PM ISTUpdated : Nov 11, 2026, 06:37 PM IST
Sonia Gandhi

Synopsis

സോണിയ ഗാന്ധിയുടെ പുതിയ ഓർമ്മക്കുറിപ്പിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്ത്. ഗാന്ധി കുടുംബത്തെ വെള്ളപൂശാനാണ് പുസ്തകമെന്ന് ബിജെപി ആരോപിക്കുമ്പോൾ, ഇത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. അടിയന്തരാവസ്ഥ, ബാബറി മസ്ജിദ് തുടങ്ങിയ വിഷയങ്ങളിലെ സോണിയയുടെ പരാമർശങ്ങളാണ് പ്രധാന ചർച്ചാവിഷയം.

ദില്ലി: സോണിയ ഗാന്ധിയുടെ ഓര്‍മ്മക്കുറിപ്പ് ചര്‍ച്ചയാകുമ്പോള്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് പരാജയപ്പെടുമെന്ന പ്രചാരണവുമായി ബിജെപി. ഗാന്ധി കുടുംബത്തെയും, നേതാക്കളെയും വെള്ളപൂശി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് പുസ്തകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. പുസ്തകത്തിനും വര്‍ഗീയതയുടെ നിറം ചേര്‍ക്കുന്ന വില കുറഞ്ഞ രാഷ്ട്രീയമാണ് ബിജെപിയുടേതെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. പുസ്തകമിറക്കി, ഇനി തെരഞ്ഞെടുപ്പ് ജയിക്കണ്ടേയെന്ന് സോണിയ ഗാന്ധിയുടെയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെയും കഥാപാത്രങ്ങള്‍ ചോദിക്കുമ്പോള്‍ അടുത്ത തവണയാകട്ടെ ഒന്ന് കറങ്ങാനാണ് മൂഡെന്ന് രാഹുല്‍ ഗാന്ധി പറയുന്ന കാര്‍ട്ടൂണാണ് സമൂഹമാധ്യമങ്ങളില്‍ ബിജെപി പ്രചരിപ്പിക്കുന്നത്.

അടുത്തയാഴ്ച വീണ്ടും രാഹുല്‍ ഗാന്ധി വിദേശ പര്യടനത്തിന് പുറപ്പെടുകയുമാണ്. രാഷ്ട്രീയവും, വ്യക്തി ജീവിതവും പറയുന്നന സോണിയ ഗാന്ധിയുടെ ഓര്‍മ്മക്കുറിപ്പിന് സ്വീകാര്യതയേറുമ്പോഴാണ് സമൂഹമാധ്യമങ്ങളിലൂടെയും നേതാക്കളിലൂടെയുമൊക്കെ ബിജെപി പ്രതിരോധം തീര്‍ക്കുന്നത്. സിഖ് കൂട്ടക്കൊല, ബാബറി മസ്ജിദ് പൊളിച്ച വിഷയങ്ങളില്‍ സോണിയയുടെ പരാമര്‍ശങ്ങള്‍ തള്ളുന്ന ബിജെപി ന്യൂനപക്ഷ പ്രീണനമാണ് പിന്നിലെന്ന് ആരോപിക്കുന്നു. മന്‍മോഹന്‍സിംഗും താനുമായി പ്രശ്നങ്ങളില്ലായിരുന്നുവെന്ന സോണിയയുടെ വാദത്തെ സൂപ്പര്‍ പ്രധാനമന്ത്രിയായിരുന്നു സോണിയയെന്ന പ്രചാരണത്തിലൂടെയും നേരിടുകയാണ് ബിജെപി.

അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് കുടുംബത്തിലുണ്ടായ ഭിന്നത തുറന്നെഴുതിയത്, ആ പാപഭാരം കഴുകി കളയാനാണെന്ന വിമര്‍ശനവും ബിജെപി ഉയര്‍ത്തുകയാണ്. മേനക ഗാന്ധിയുടെ പെരുമാറ്റത്തെ വിമര്‍ശിച്ചുള്ള പരാമര്‍ശങ്ങളില്‍ അവര്‍ മറുപടി നല്‍കണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പടുന്നു. ഡിഎംകെയുമായുള്ള ബന്ധം ഇപ്പോള്‍ ഉലഞ്ഞ് നില്‍ക്കുമ്പോള്‍, രാജീവ് ഗാന്ധി വധത്തിന് പിന്നാലെ അവരുമായി സഖ്യം വേണോയെന്ന കാര്യത്തില്‍ കടുത്ത ആശയക്കുഴപ്പം ഉണ്ടായിരുന്നുവെന്ന് സോണിയ കുറിച്ചതും നിലവിലെ സാഹചര്യത്തില്‍ ബിജെപി രാഷ്ട്രീയ നേട്ടത്തിനുപയോഗിച്ചേക്കാം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് പോസ്റ്റിന് നേരെ ഭീകരാക്രണം; മൂന്ന് ജവാന്മാർക്ക് പരിക്കേറ്റു
അസമിൽ കൊൽക്കത്ത - സൈറാങ് എക്സ്പ്രസ് പാളം തെറ്റി; നാല് യാത്രക്കാര്‍ക്ക് നിസ്സാര പരിക്ക്, ലോക്കോ ബ്രേക്കിങ് സംവിധാനം പ്രവര്‍ത്തിച്ചില്ലെന്ന് സൂചന