രാജസ്ഥാനിൽ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി, പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റവുമായി കോൺഗ്രസ്

Published : Nov 20, 2026, 04:27 PM IST
BJP Congress

Synopsis

2028 രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഊർജ്ജം പകരുന്നതാണ് നിലവിലെ ട്രെൻഡ്. പ്രാദേശിക തലങ്ങളിൽ തങ്ങളുടെ പ്രകടനത്തിൽ പുനർ ചിന്തനം നടത്തേണ്ട പ്രകടനമാണ് നിലവിൽ ഭരണത്തിലുള്ള ബിജെപിയുടേത്

ജയ്പൂർ: രാജസ്ഥാനിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബഹുദൂരം പിന്നിലായി ബിജെപി. 37 ജില്ലാ പഞ്ചായത്തുകളിലായി നടന്ന തെരഞ്ഞെടുപ്പിൽ 24 പഞ്ചായത്തുകളിലാണ് കോൺഗ്രസ് വൻ ലീഡ് നേടിയത്. എട്ട് സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. നാല് സീറ്റുകളിൽ സ്വതന്ത്രരും ലീഡ് ചെയ്യുന്നത്. 419 പഞ്ചായത്ത് സമിതികളിൽ 177 സീറ്റുകളിലാണ് കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടിയത്. ബിജെപിക്ക് 81 സീറ്റുകൾ സുരക്ഷിതമാക്കാൻ സാധിച്ചിട്ടുണ്ട്. പഞ്ചായത്ത് സമിതികളിൽ ലീഡിൽ നിൽക്കുന്ന 56 സ്വതന്ത്രരുടെ നിലപാട് നിർണായകമായേക്കും. പ്രാദേശിക തലത്തിൽ ശക്തമായ പ്രകടനമാണ് കോൺഗ്രസ് കാഴ്ചവയ്ക്കുന്നത്. നിലവിൽ ബിജെപിയാണ് രാജസ്ഥാനിൽ ഭരണത്തിലുള്ളത്. 2028 രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഊർജ്ജം പകരുന്നതാണ് നിലവിലെ ട്രെൻഡ്. പ്രാദേശിക തലങ്ങളിൽ തങ്ങളുടെ പ്രകടനത്തിൽ പുനർ ചിന്തനം നടത്തേണ്ട പ്രകടനമാണ് നിലവിൽ ഭരണത്തിലുള്ള ബിജെപിയുടേത്. രാഷ്ട്രീയ ലോക്തന്ത്ര് പാർട്ടി 354 പഞ്ചായത്ത് സമിതി സീറ്റുകളും രണ്ട് ജില്ലാ പഞ്ചായത്തുകളും നേടിയിട്ടുണ്ട്. ഭാരത് ആദിവാസി പാർട്ടി 168 ജില്ലാ പഞ്ചായത്ത് സമിതി സീറ്റുകൾ നേടിയിട്ടുണ്ട്. സിപിഐഎം 43 പഞ്ചായത്ത് സമിതികളും മൂന്ന് ജില്ലാ പഞ്ചായത്ത് സീറ്റുകളും വിജയം നേടി. ബിഎസ്പി 36 പഞ്ചായത്ത് സമിതി സീറ്റുകളും ആം ആദ്മി പാർട്ടി 2 പഞ്ചായത്ത് സമിതി സീറ്റുകളും നേടി.

രാജസ്ഥാനിലെ 41 ജില്ലകളിലായി 7543 പഞ്ചായത്ത് സമിതി സീറ്റുകളും 1275 ജില്ലാ പഞ്ചായത്ത് സീറ്റുകളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ചുരു, ഭരത്പൂർ അടക്കം ബിജെപിയുടെ നിരവധി പ്രാദേശിക പോക്കറ്റുകളിൽ കടന്നുകയറാൻ കോൺഗ്രസിന് സാധിച്ചിട്ടുണ്ട്. ചുരുവിൽ കോൺഗ്രസ് 21 ജില്ലാ പഞ്ചായത്ത് സീറ്റുകൾ നേടി. ഇവിടെ 17 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. ഭരത്പൂരിൽ കോൺഗ്രസ് 21 സീറ്റുകൾ നേടി മുന്നിലെത്തിയപ്പോൾ ബിജെപിക്ക് ലഭിച്ചത് 9 സീറ്റുകൾ മാത്രമാണ്. മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ പാർട്ടി സ്ഥാനത്ത് എത്തിയ ബിജെപിക്ക് അപ്രതീക്ഷിത പ്രഹരമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ അഭിമുഖീകരിക്കേണ്ടി വന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരുപ്പരൻകുന്ദ്രം ദീപം തെളിക്കൽ; മദ്രാസ് ഹൈക്കോടതി വിധിക്ക് സ്റ്റേ, നവംബർ 24ന് ദീപം തെളിക്കാൻ അനുമതി
വൻ ലഹരിക്കടത്ത് സംഘത്തെ തകർത്ത് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ, അമേരിക്കയിലേക്ക് മരുന്നുകടത്തിയിരുന്ന ആറു പേർ പിടിയിൽ