കുടിവെള്ളത്തിൽ ബിജെപി വിഷം കലക്കിയെന്ന പ്രസ്താവനയിൽ കെജ്രിവാളിനെതിരെ പരാതി, 'പ്രചരണത്തിൽ നിന്ന് വിലക്കണം'

Published : Jan 28, 2025, 07:16 PM IST
കുടിവെള്ളത്തിൽ ബിജെപി വിഷം കലക്കിയെന്ന പ്രസ്താവനയിൽ കെജ്രിവാളിനെതിരെ പരാതി, 'പ്രചരണത്തിൽ നിന്ന് വിലക്കണം'

Synopsis

കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, ഭൂപേന്ദർ യാദവ്, ഹരിയാന മുഖ്യമന്ത്രി നായബ് സിം​ഗ് സൈനി എന്നിവർ ഒരുമിച്ചെത്തിയാണ് പരാതി നൽകിയത്

ദില്ലി: കുടിവെള്ളത്തിൽ ബി ജെ പി വിഷം കലക്കിയെന്ന പ്രസ്താവനയിൽ ദില്ലി മുൻ മുഖ്യമന്ത്രിയും എ എ പി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെതിരെ ബി ജെ പി പരാതി നൽകി. കെജ്രിവാളിനെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും വിലക്കണം എന്നാവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ബി ജെ പി പരാതി നൽകിയത്. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, ഭൂപേന്ദർ യാദവ്, ഹരിയാന മുഖ്യമന്ത്രി നായബ് സിം​ഗ് സൈനി എന്നിവർ ഒരുമിച്ചെത്തിയാണ് പരാതി നൽകിയത്. ദില്ലിയിലേക്കുള്ള കുടിവെള്ളത്തിൽ ബി ജെ പി നേതൃത്വം നൽകുന്ന ഹരിയാന സർക്കാർ വിഷം ചേർക്കുന്നുവെന്ന പ്രസ്താവനയിലാണ് ​കെജ്രിവാളിനെതിരെ പരാതി ഉയർന്നിരിക്കുന്നത്.

'തെരഞ്ഞെടുപ്പിന് ഉപയോഗിക്കാൻ പറ്റിയ ആയുധമായിട്ടാണ് വഖഫ് നിയമഭേദഗതിയെ സർക്കാർ കാണുന്നത്'

തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിക്കെതിരെ ദില്ലി മുഖ്യമന്ത്രിയായി ഇരുന്ന ഒരാൾ ഇത്തരം പ്രസ്താവന നടത്തുന്നത് അംഗീകരിക്കാൻ ആവില്ല എന്ന് പരാതി നൽകിയ ശേഷം പുറത്തിറങ്ങിയ കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ് പ്രതികരിച്ചു. ഇത് ജനാധിപത്യത്തിന് നല്ലതല്ല എന്നായിരുന്നു ധനമന്ത്രി നിർമല സീതാരാമൻ അഭിപ്രായപ്പെട്ടത്. ഹരിയാന മുഖ്യമന്ത്രി നായബ് സിംഗ് സൈനിയും കെജ്രിവാളിനെതിരെ വിമർശനമുന്നയിച്ചു.

കുടിവെള്ളത്തിൽ പോര്

വോട്ടെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കവെയാണ് കുടിവെള്ളത്തെ ചൊല്ലിയും ദില്ലിയിൽ പോര് കനക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് ദില്ലി നിവാസികളുടെ വെള്ളം കുടി മുട്ടിക്കാൻ ഹരിയാന സർക്കാർ വിഷം ചേർക്കുന്നുവെന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്‍റെ ആരോപണം. പിന്നാലെ ദില്ലി ജലബോർഡ് സി ഇ ഒ, കെജ്രിവാളിന്‍റെ പ്രസ്താവന വാസ്തവവിരുദ്ധമാണെന്ന് കാട്ടി കത്തയച്ചു. ഇത്തരം പ്രസ്താവനകൾ മറ്റുസംസ്ഥാനങ്ങളുമായുള്ള ബന്ധം വഷളാകുമെന്നും മുന്നറിയിപ്പ് നൽകിയ സി ഇ ഒ, വിഷയം ദില്ലി ലഫ്​ ​ഗവർണറുടെ ശ്രദ്ധയിൽപെടുത്താനും ആവശ്യപ്പെട്ടു. ഇതാണ് ബി ജെ പി ആയുധമാക്കിയിരിക്കുന്നത്. യുദ്ധകാലത്ത് പാക്കിസ്ഥാൻ ഇന്ത്യക്കെതിരെ പോലും ഉന്നയിക്കാത്ത അത്രയും തരംതാണ ആരോപണമാണ് കെജ്രിവാൾ നടത്തുന്നതെന്നും, പരാജയം മറയ്ക്കുന്നതിന് വേണ്ടിയുള്ള ​ഗൂഢാലോചനയാണിതെന്നുമാണ് ബി ജെ പിയുടെ വിമർശനം. ഹരിയാന മുഖ്യമന്ത്രി നായബ് സിം​ഗ് സൈനിയും കെജ്രിവാളിന്റെ പ്രസ്താവനയ്ക്കെതിരെ രം​ഗത്തെത്തി. ദില്ലി ലഫ് ​ഗവർറണറും വിഷയത്തിൽ ഇടപെട്ടേക്കും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'