
ചെന്നൈ: എഐഎഡിഎംകെയ്ക്കെതിരായ വിമർശനം തുടർന്ന് മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ. ഇപിഎസ്സിന്റെ സംസ്ഥാന പര്യടനത്തിൽ താൻ എന്തിന് പങ്കെടുക്കണമെന്നും തന്റെ യാത്രയിൽ എഐഎഡിഎംകെക്കാർ വന്നിരുന്നോയെന്നും അണ്ണാമലൈ. ബിജെപിയുടെ ഭാരവാഹികൾ യാത്രയിൽ പങ്കെടുത്തിട്ടുണ്ട്. താൻ സാധാരണ പ്രവർത്തകൻ മാത്രമാണ്. ഇഷ്ടമില്ലാത്തത് കണ്ടാൽ ഒഴിഞ്ഞുമാറുകയാണ് ശീലം. അച്ഛനും അമ്മയും പഠിപ്പിച്ചത് അതാണെന്നും അണ്ണാമലൈ പറഞ്ഞു.
ബിജെപി സംസ്ഥാന പ്രസിഡന്റ് പദവി ഉള്ളി പോലെയെന്നും കെ.അണ്ണാമലൈ. ഉള്ളി പൊളിക്കുമ്പോൾ കാര്യം മനസിലാകും. പദവിയിൽ ഒരു കാര്യവുമില്ലെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.