
ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. മതപരിവർത്തന ശക്തികളുടെ ആയുധമാണ് വിജയ് എന്ന് ബിജെപി നേതാവ് അമർ പ്രസാദ് റെഡ്ഢി പറഞ്ഞു. സാമൂഹിക നീതിയുടെ മുഖംമൂടിക്ക് പിന്നിൽ ഒളിക്കുകയാണ് വിജയും ടിവികെയും. ഹിന്ദു ധർമത്തിനെതിരായ യുദ്ധപ്രഖ്യാപനം ആണ് വിജയുടേതെന്നും റെഡ്ഢി പ്രതികരിച്ചു. വിജയ് പള്ളിയിൽ നിൽക്കുന്ന പഴയചിത്രം പങ്കുവച്ചാണ് അമർ പ്രസാദ് റെഡ്ഢിയുടെ ആരോപണം.