മുംബൈയിലെ പ്രതിഷേധം: നടൻ ഇമ്രാൻ ഖാൻ യുഎസ് പൗരൻ, എത്രയും വേ​ഗം നാടുകടത്തണമെന്ന് ബിജെപി നേതാവ്

Published : Oct 13, 2026, 01:19 PM IST
kirit somaiya actor imran khan

Synopsis

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ രാജിവെയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ശനിയാഴ്ച മുംബൈയിൽ സംഘടിപ്പിച്ച പ്രതിഷേധത്തിലാണ് നടൻ ഇമ്രാൻ ഖാനും പെൺസുഹൃത്തായ ലേഖ വാഷിങ്ടണും പങ്കാളികളായത്. സമരത്തിൽ പങ്കെടുത്ത ഇരുവരെയും പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

മുംബൈ: തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത് അറസ്റ്റിലായ നടൻ ഇമ്രാൻ ഖാനെ രാജ്യത്തുനിന്ന് നാടുകടത്തണമെന്ന് ബിജെപി നേതാവ്. മഹാരാഷ്ട്രയിലെ ബിജെപി നേതാവും മുൻ എംപിയുമായ കിരിത് സോമൈയയാണ് നടനെതിരേ രം​ഗത്തെത്തിയത്. ഇമ്രാൻ ഖാൻ യുഎസ് പൗരനാണെന്ന് അവകാശപ്പെട്ട ബിജെപി നേതാവ്, മുംബൈ പൊലീസ് നടന്റെ പൗരത്വം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. ഇമ്രാൻ ഖാനെ എത്രയും വേ​ഗം നാടുകടത്തണം. ഒരു വിദേശ പൗരൻ രാജ്യത്തെ രാഷ്ട്രീയപ്രക്ഷോഭങ്ങളിൽ പങ്കെടുക്കാമോ എന്നും ബിജെപി നേതാവ് ചോദിച്ചു.

എസ്ഐആർ റദ്ദാക്കുക, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ രാജിവെയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ശനിയാഴ്ച മുംബൈയിൽ സംഘടിപ്പിച്ച പ്രതിഷേധത്തിലാണ് നടൻ ഇമ്രാൻ ഖാനും പെൺസുഹൃത്തായ ലേഖ വാഷിങ്ടണും പങ്കാളികളായത്. സമരത്തിൽ പങ്കെടുത്ത ഇരുവരെയും പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് കസ്റ്റഡിയിലായ നടന്റെ ​ദൃശ്യങ്ങളടക്കം പിന്നീട് വൈറലാവുകയും ചെയ്തു.

അതേസമയം, ഒരു മുംബൈ നിവാസി എന്നനിലയിലാണ് പ്രതിഷേധത്തിൽ പങ്കെടുത്തതെന്നും താൻ ഏതെങ്കിലും രാഷ്ട്രീയസംഘടനയുടെ പ്രതിനിധി അല്ലെന്നുമായിരുന്നു നടൻ ഇമ്രാൻ ഖാന്റെ പ്രതികരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കർണാടകയിലെ 25 കോൺ​ഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേരാൻ തയ്യാറാണെന്ന് ബി വൈ വിജയേന്ദ്ര; 'ഇപ്പോൾ തന്നെ കൊണ്ടുപോകൂ', പരിഹസിച്ച് ഡി കെ ശിവകുമാർ
മദ്യപിച്ച് വാഹനമോടിച്ച് 20കാരനെ കൊന്നു, ജയിലിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ കാർ തട്ടുകടയിലേക്ക് ഇടിച്ച് കയറ്റി റിയൽ എസ്റ്റേറ്റ് ഡീലറുടെ മകൻ