
ബെംഗളൂരു: ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ മന്ത്രിമാരടക്കം 25 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന് ബി വൈ വിജയേന്ദ്ര. കഴിഞ്ഞദിവസമാണ് ബിജെപി സംസ്ഥാന അധ്യക്ഷനായ ബിവൈ വിജയേന്ദ്ര ഈ അവകാശവാദമുന്നയിച്ചത്. അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷന്റെ അവകാശവാദത്തെ മുഖ്യമന്ത്രി ഡി കെ ശിവകുമാർ പരിഹസിച്ചു. എംഎൽഎമാർ വരുമെങ്കിൽ സമയം കളയാതെ ഇപ്പോൾ തന്നെ കൊണ്ടുപോകൂ എന്നായിരുന്നു ശിവകുമാറിന്റെ പരിഹാസം.
കാബിനറ്റ് മന്ത്രിമാർ ഉൾപ്പെടെ 25 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേരുമെന്നായിരുന്നു ബി വൈ വിജയനേന്ദ്രയുടെ അവകാശവാദം. എന്നാൽ, കോൺഗ്രസ് എംഎൽഎമാരെ ചാക്കിട്ടുപിടിക്കാനല്ല ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 'മൂഡ്' മാറിയതായും ഇത് ബിജെപിക്ക് അനുകൂലമാണെന്നും നിരവധി കോൺഗ്രസ് നേതാക്കൾ പാർട്ടി മാറാൻ തയ്യാറാണെന്നും വിജയേന്ദ്ര കൂട്ടിച്ചേർത്തു. നാളെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ 25 എംഎൽഎമാർ ബിജെപിയിലേക്ക് വരും. അത്തരമൊരു സാഹചര്യം നിലവിലുണ്ടെന്നും അദ്ദേഹം പപറഞ്ഞു.
അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷന്റെ അവകാശവാദത്തെ മുഖ്യമന്ത്രി ഡി കെ ശിവകുമാർ പരിഹാസത്തോടെ തള്ളി. ഒട്ടും സമയം വൈകാതെ അവരെ പാർട്ടിയിലേക്ക് കൊണ്ടുപോകാൻ അദ്ദേഹത്തോട് പറയൂ എന്നായിരുന്നു ഇതേക്കുറിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം. രാജ്യസഭ തെരഞ്ഞെടുപ്പിൽ ബിജെപി-ജെഡിഎസ് എംഎൽഎമാരാണ് കോൺഗ്രസിനായി ക്രോസ് വോട്ട് ചെയ്തതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam