Latest Videos

'കറന്‍സി നോട്ടില്‍ മോദിയും സവര്‍ക്കറും വേണം'; അവരുടെ ചിത്രം പ്രചോദിപ്പിക്കുമെന്ന് ബിജെപി നേതാവ്

By Web TeamFirst Published Oct 27, 2022, 4:21 PM IST
Highlights

ഇത്തരത്തില്‍ ഛത്രപതി ശിവജിയുടെയും അംബേദ്കറുടെയും വി ഡി സവര്‍ക്കറുടെയും നരേന്ദ്ര മോദിയുടെയും ചിത്രമുള്ള 500ന്‍റെ നോട്ടുകളുടെ ചിത്രങ്ങളും രാം കദം ട്വിറ്ററിലൂടെ പങ്കുവെച്ചു.

ദില്ലി: മഹാത്മാഗാന്ധിയുടെ ചിത്രത്തോടൊപ്പം ഹിന്ദു ദൈവങ്ങളായ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങളുള്ള കറൻസി നോട്ടുകൾ വേണമെന്നുള്ള അരവിന്ദ് കെജ്‍രിവാളിന്‍റെ അഭ്യര്‍ത്ഥനയ്ക്ക് പിന്നാലെ പുതിയ ആവശ്യവുമായി ബിജെപി നേതാവ്. കറന്‍സി നോട്ടില്‍ ഛത്രപതി ശിവജിയുടെയും അംബേദ്കറുടെയും വി ഡി സവര്‍ക്കറുടെയും ഒപ്പം നരേന്ദ്ര മോദിയുടെ ചിത്രം വേണമെന്നാണ് ബിജെപി നേതാവ് രാം കദം ആവശ്യം ഉയര്‍ത്തിയത്.

ഇത്തരത്തില്‍ ഛത്രപതി ശിവജിയുടെയും അംബേദ്കറുടെയും വി ഡി സവര്‍ക്കറുടെയും നരേന്ദ്ര മോദിയുടെയും ചിത്രമുള്ള 500ന്‍റെ നോട്ടുകളുടെ ചിത്രങ്ങളും രാം കദം ട്വിറ്ററിലൂടെ പങ്കുവെച്ചു. ആം ആദ്മി പാര്‍ട്ടിക്കെതിരെയും കെജ്‍രിവാളിനെതിരെയും അദ്ദേഹം കടുത്ത വിമര്‍ശനങ്ങളും ഉന്നയിച്ചു. അവരുടെ ആവശ്യങ്ങള്‍ യഥാർത്ഥമായിരുന്നെങ്കിൽ രാജ്യം അത് അംഗീകരിക്കുമായിരുന്നു. പക്ഷേ അവർ നമ്മുടെ ദൈവങ്ങളെയും ദേവതകളെയും തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് ഓര്‍ക്കുന്നത്.

ഛത്രപതി ശിവജി, അംബേദ്കര്‍, വി ഡി സവര്‍ക്കര്‍, നരേന്ദ്ര മോദി എന്നിവരുടെ ചിത്രങ്ങള്‍ എല്ലാവരെയും പ്രചോദിപ്പിക്കുമെന്ന വസ്തുത ആർക്കും നിഷേധിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. രൂപയുടെ മൂല്യം തുടർച്ചയായി ഇടിഞ്ഞുകൊണ്ടിരിക്കുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലാണെന്ന് പറഞ്ഞുകൊണ്ടാണ് കറന്‍സി നോട്ടില്‍ മാറ്റം അഭ്യര്‍ത്ഥിച്ചത്. സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുമെന്ന് ഉറപ്പാക്കാൻ നിരവധി നടപടികളുണ്ടെന്ന് അദ്ദേഹം പറഞ്ഞു,

अखंड भारत.. नया भारत.. महान भारत..

जय श्रीराम .. जय मातादी ! pic.twitter.com/OPrNRu2psl

— Ram Kadam (@ramkadam)

അതിൽ കൂടുതൽ സ്കൂളുകളും ആശുപത്രികളും നിർമ്മിക്കുകയും രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. “നമ്മുടെ സമ്പദ്‌വ്യവസ്ഥയെ തിരികെ കൊണ്ടുവരാൻ ഞങ്ങൾക്ക് വളരെയധികം പരിശ്രമങ്ങൾ ആവശ്യമാണ്, എന്നാൽ അതിനോടൊപ്പം നമ്മുടെ ദൈവങ്ങളുടെയും ദേവതകളുടെയും അനുഗ്രഹവും ആവശ്യമാണ്,” കെജ്‍രിവാള്‍ പറഞ്ഞു. 

"ഇന്ത്യൻ കറൻസി നോട്ടുകളിൽ... ഒരു വശത്ത് ഗാന്ധിജിയുടെ ചിത്രമുണ്ട്... അത് അങ്ങനെ തന്നെ നിൽക്കണം. മറുവശത്ത് ഗണേഷ് ജിയുടെയും ലക്ഷ്മി ജിയുടെയും ഫോട്ടോ വെച്ചാൽ രാജ്യം മുഴുവൻ  അവരുടെ അനുഗ്രഹം ലഭിക്കും " ഇന്തോനേഷ്യയുടെ ഉദാഹരണവും കെജ്‍രിവാള്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയിലും സമാനമായ നടപടികൾ കൈക്കൊള്ളാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അദ്ദേഹം അഭ്യർത്ഥിച്ചു. 

'ഇതാണ് പെർഫെക്ട്', നോട്ടിൽ ഛത്രപതി ശിവജിയും, ഫോട്ടോഷോപ്പ് ചെയ്ത 200 രൂപ നോട്ടുമായി ബിജെപി നേതാവ്

click me!