കശ്മീര്‍: മോദി വാക്ക് പാലിച്ചെന്ന് റാം മാധവ്; ചരിത്രപരമായ വിഡ്ഢിത്തം തിരുത്തിയെന്ന് ജെയ്റ്റ്‍ലി

Published : Aug 05, 2019, 07:35 PM ISTUpdated : Aug 05, 2019, 07:43 PM IST
കശ്മീര്‍: മോദി വാക്ക് പാലിച്ചെന്ന് റാം മാധവ്; ചരിത്രപരമായ വിഡ്ഢിത്തം തിരുത്തിയെന്ന് ജെയ്റ്റ്‍ലി

Synopsis

370ാം വകുപ്പ് എടുത്തുകളയണമെന്നാവശ്യപ്പെട്ട് മുമ്പ് ബിജെപി നടത്തിയ സമരത്തില്‍ മോദി പങ്കെടുത്ത ചിത്രം ട്വിറ്ററില്‍ പങ്കുവച്ചാണ് ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ് സന്തോഷം പ്രകടിപ്പിച്ചത്.

ദില്ലി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370, 35എ വകുപ്പുകള്‍ എടുത്തുകളഞ്ഞതില്‍ സര്‍ക്കാറിനും പ്രധാനമന്ത്രി മോദിക്കും അഭിനന്ദനങ്ങളുമായി ബിജെപി നേതാക്കള്‍. 370ാം വകുപ്പ് എടുത്തുകളയണമെന്നാവശ്യപ്പെട്ട് മുമ്പ് ബിജെപി നടത്തിയ സമരത്തില്‍ മോദി പങ്കെടുത്ത ചിത്രം ട്വിറ്ററില്‍ പങ്കുവച്ചാണ് ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ് സന്തോഷം പ്രകടിപ്പിച്ചത്. വാഗ്ദാനം നിറവേറ്റി എന്ന കുറിപ്പോടെയാണ് റാം മാധവ് മോദിയുടെ ചിത്രം പങ്കുവച്ചത്.

എന്തൊരു വിശുദ്ധമായ ദിനം. ഏഴു പതിറ്റാണ്ടായി രാജ്യത്തിന്‍റെ ആവശ്യം നമുക്ക് മുന്നില്‍ ഇന്ന് യാഥാര്‍ഥ്യമായെന്നും റാം മാധവ് കുറിച്ചു. ശ്യാമപ്രസാദ് മുഖര്‍ജിയടക്കമുള്ള ആയിരങ്ങളുടെ ആഗ്രഹം സഫലമായെന്നും അദ്ദേഹം പറഞ്ഞു. മുന്‍ മന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലി, സുഷമാ സ്വരാജ് എന്നിവരും അഭിനന്ദനങ്ങളുമായി രംഗത്തെത്തി.

ചരിത്രപരമായ വിഡ്ഢിത്തം മോദിയും അമിത് ഷായും തിരുത്തിയെന്ന് അരുണ്‍ ജെയ്റ്റ്ലി ട്വീറ്റ് ചെയ്തു. രാജ്യസഭയില്‍ അമിത് ഷായുടേത് ഗംഭീര പ്രകടനമായിരുന്നെന്നും അഭിനന്ദിക്കുന്നുവെന്നും സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഹാറിൽ വമ്പൻ രാഷ്ട്രീയ നീക്കം, നിതീഷ് കുമാർ രാജ്യസഭയിലേക്ക്, ബിജെപി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കും
അസം തെരഞ്ഞെടുപ്പില്‍ ഗൗരവ് ഗോഗോയ്; കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ക്ക് പ്രതീക്ഷ, സ്ഥാനാര്‍ത്ഥി പട്ടിക അടുത്തയാഴ്ചയോടെയെന്ന് സൂചന