കൂടെ പഠിച്ച പെൺകുട്ടി പ്രസവിച്ചു, പിന്നാലെ നേതാവിന്റെ മകൻ മുങ്ങി, പത്രസമ്മേളനം വിളിച്ച് കുടുംബം

Published : Jul 01, 2025, 09:21 AM IST
krishna rao

Synopsis

കൃഷ്ണ ജെ റാവു ഇപ്പോള്‍ ഒളിവിലാണ്. വിദ്യാർത്ഥിനിയായ തന്റെ മകൾക്ക് ഹൈസ്കൂൾ കാലം മുതൽ കൃഷ്ണയുമായി ബന്ധമുണ്ടായിരുന്നുവെന്ന് അമ്മ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മം​ഗളൂരു: കോളേജ് വിദ്യാർഥിയായ പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയതോടെ ആരോപണ വിധേയനായ ബിജെപി നേതാവിന്റെ മകനെ കാണാനില്ല. വിവാഹ വാഗ്ദാനം നൽകി ബിജെപി നേതാവിന്റെ മകൻ ലൈംഗികമായി ചൂഷണം ചെയ്തതായി ആരോപിച്ച് യുവതിയുടെ അമ്മ രം​ഗത്തെത്തി. ബിജെപി നേതാവ് പി ജി ജഗന്നിവാസ റാവുവിന്റെ മകനെതിരെയാണ് യുവതിയും കുടുംബവും രം​ഗത്തെത്തിയത്. കൃഷ്ണ ജെ റാവു ഇപ്പോള്‍ ഒളിവിലാണ്. വിദ്യാർത്ഥിനിയായ തന്റെ മകൾക്ക് ഹൈസ്കൂൾ കാലം മുതൽ കൃഷ്ണയുമായി ബന്ധമുണ്ടായിരുന്നുവെന്ന് അമ്മ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൃഷ്ണ റാവു മകളെ വിവാഹം കഴിക്കുമെന്ന് ഉറപ്പ് നൽകിയെന്നും എന്നാൽ ​ഗർഭിണിയായതോടെ മുങ്ങിയെന്നും ഇവർ പറഞ്ഞു. ഏഴാം മാസത്തിലാണ് കുടുംബം ​ഗർഭ വിവരം അറിയുന്നത്. ​ഗർഭിണിയായ ശേഷം കൃഷ്ണ റാവുവിന്റെ അച്ഛനെ സമീപിച്ചപ്പോൾ, വിവാഹം നടത്താമെന്ന് അദ്ദേഹം ഉറപ്പ് നൽകി. എന്നാൽ പിന്നീട് വിവാഹം കഴിക്കാൻ നിർബന്ധിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് കുടുംബം ആരോപിച്ചു.

തുടർന്ന് കുടുംബം പരാതി നൽകാൻ പുത്തൂർ വനിതാ പൊലീസ് സ്റ്റേഷനെ സമീപിച്ചു. അവിടെ വെച്ച് പ്രതിയുടെ പിതാവ് പി.ജി. ജഗന്നിവാസ റാവു എംഎൽഎ അശോക് കുമാർ റായിയെ ഫോണിൽ ബന്ധപ്പെട്ടതായി ആരോപിക്കപ്പെടുന്നു. എംഎൽഎ നൽകരുതെന്ന് ആവശ്യപ്പെട്ടതായും വിവാഹം നടത്തിത്തരാമെന്ന് ഉറപ്പുനൽകിയതായും ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നും ഇരയുടെ അമ്മ ആരോപിക്കുന്നു. കുഞ്ഞിനെ ഗർഭഛിദ്രം ചെയ്യാൻ കുടുംബത്തിന് പണം വാഗ്ദാനം ചെയ്തതായും അവർ പറഞ്ഞു.

കൃഷ്ണയാണ് പിതാവെന്ന് തെളിയിക്കാൻ ഡിഎൻഎ പരിശോധനയ്ക്ക് തയാറാണെന്ന് കുടുംബം പറഞ്ഞു. എന്നാൽ, ജഗന്നിവാസ റാവു പരിശോധനയെ എതിർക്കുകയും പകരം കുട്ടി തന്റേതല്ലെന്ന് മഹാലിംഗേശ്വര ക്ഷേത്രത്തിന് മുന്നിൽ കൃഷ്ണൻ സത്യം ചെയ്യാൻ മകനോട് നിർദ്ദേശിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. കുട്ടിക്ക് മൂന്ന് മാസം പ്രായമാകുമ്പോൾ ഡിഎൻഎ പരിശോധനയുമായി മുന്നോട്ട് പോകാനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്. നിയമനടപടിക്ക് ശ്രമിച്ചപ്പോൾ എംഎൽഎ അശോക് റായ് അവരെ നിരുത്സാഹപ്പെടുത്തിയെന്നും ഇരയുടെ അമ്മ പറഞ്ഞു. സഹായത്തിനായി ഹിന്ദു നേതാക്കളായ അരുൺ കുമാർ പുത്തില, മുരളീകൃഷ്ണ ഹസന്തട്ക, ശരൺ പമ്പ്വെൽ എന്നിവരെ സമീപിച്ചപ്പോൾ പിന്തുണ ലഭിച്ചില്ലെന്ന് അവർ ആരോപിച്ചു. ജാതിയും കുടുംബ പശ്ചാത്തലവുമാണ് വിവാഹത്തെ എതിർക്കാനുള്ള കാരണമെന്ന് ഇവർ പറഞ്ഞു. കൃഷ്ണനെ കാണാതായിട്ട് അഞ്ച് ദിവസം കഴിഞ്ഞിട്ടും പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം