ത്രിപുരയിൽ 'ബിജെപി സുനാമി'യെന്ന് മുഖ്യമന്ത്രി മണിക്ക് സാഹ, പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

By Web TeamFirst Published Feb 9, 2023, 7:02 AM IST
Highlights

വർഷങ്ങളായുള്ള സിപിഎം കോൺഗ്രസ് രഹസ്യ ബന്ധം ഇപ്പോൾ പരസ്യമായി. തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യം തിപ്ര മോത പാർട്ടിയുടെ ആഗ്രഹം മാത്രമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു

ദില്ലി : ത്രിപുരയിൽ ബിജെപി ഇന്ന് പ്രകടനപത്രിക പുറത്തിറക്കും. ദേശീയ അധ്യക്ഷൻ ജെ പി നദ്ദയാണ് പ്രകടനപത്രിക പുറത്തിറക്കുക. സംസ്ഥാനത്തെ വികസനത്തിന് വലിയ വാഗ്ദാനങ്ങൾ പ്രകടനപത്രികയിൽ ഉന്നയിച്ചേക്കും. അതേസമയം സിപിഎം പ്രചാരണത്തിനായി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ത്രിപുരയിൽ എത്തി. ഉദയ്പൂരിലെ റാലിയിൽ വൈകിട്ട് സീതാറാം യെച്ചൂരി പങ്കെടുക്കും. മുൻ മുഖ്യമന്ത്രി മണിക്ക് സർക്കാർ ധർമ്മനഗറിലും പി ബി അംഗം ബൃന്ദ കാരാട്ട്, സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി എന്നിവർ സബ്റൂമിലും പ്രചാരണം നടത്തും 

ത്രിപുരയിൽ വരാനിരിക്കുന്നത് ബിജെപി സുനാമിയാണ് എന്ന് മുഖ്യമന്ത്രി മണിക്ക് സാഹ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു . തെരഞ്ഞെടുപ്പിൽ 50 ൽ അധികം സീറ്റ് ലഭിക്കും. വർഷങ്ങളായുള്ള സിപിഎം കോൺഗ്രസ് രഹസ്യ ബന്ധം ഇപ്പോൾ പരസ്യമായി. തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യം തിപ്ര മോത പാർട്ടിയുടെ ആഗ്രഹം മാത്രമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. 

ത്രിപുരയിൽ തീപാറും! ബിജെപിക്ക് മോദിയടക്കമുള്ള നേതൃനിര; എതിർക്കാൻ രാഹുലും യെച്ചൂരിയും, പിണറായിയും എത്തിയേക്കും
 

click me!