
മുംബൈ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ വിവാദ പരാമർശവുമായി മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി പങ്കജ മുണ്ടെ. രാഹുലിന്റെ ശരീരത്തിൽ ബോംബ് കെട്ടിവച്ച് മറ്റൊരു രാജ്യത്തേക്ക് അയക്കണമെന്ന് പങ്കജ മുണ്ടെ പറഞ്ഞു. സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിവാദ പരാമർശവുമായി മന്ത്രി രംഗത്തെത്തിയത്.
'നമ്മുടെ സൈനികർക്ക് നേരെ നടന്ന ആക്രമണത്തിന് ശേഷം നമ്മൾ സർജിക്കൽ സ്‌ട്രൈക്ക് നടത്തി. എന്തായിരുന്നു സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നും തെളിവ് എവിടെയെന്നുമാണ് ചിലർ ചോദിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ശരീരത്തിൽ ബോംബ് കെട്ടിവച്ച് മറ്റൊരു രാജ്യത്തേക്ക് വിടണം. അപ്പോഴേ അവർക്ക് മനസ്സിലാകുകയുള്ളു'- പങ്കജ മുണ്ടെ പറഞ്ഞു.
സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ബിജെപി രാഷ്ട്രീയവത്കരിക്കുകയാണെന്നാരോപിച്ച് കോണ്‍ഗ്രസ് നേരത്തെ രംഗത്തെത്തിയിരുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക് സൈനികരുടെയും തീവ്രവാദികളുടെയും എണ്ണവും പ്രതിപക്ഷം ആവശ്യപ്പെടുകയുണ്ടായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam