'ലക്ഷ്മിയെ ആരാധിക്കാത്ത മുസ്ലിംകളിൽ പണക്കാരില്ലെ, ശാസ്ത്രീയമായി ചിന്തിക്കൂ' എന്ന് ബിജെപി എംഎൽഎ; വിവാദം

Published : Oct 20, 2022, 12:09 PM ISTUpdated : Oct 20, 2022, 12:31 PM IST
'ലക്ഷ്മിയെ ആരാധിക്കാത്ത മുസ്ലിംകളിൽ പണക്കാരില്ലെ, ശാസ്ത്രീയമായി ചിന്തിക്കൂ' എന്ന് ബിജെപി എംഎൽഎ; വിവാദം

Synopsis

ലക്ഷ്മീ ദേവിയെ ആരാധിച്ചാൽ മാത്രമേ നമുക്ക് സമ്പത്ത് ലഭിക്കൂ എങ്കിൽ മുസ്ലീങ്ങൾക്കിടയിൽ കോടീശ്വരന്മാർ ഉണ്ടാകുമായിരുന്നില്ലെന്ന് ബിജെപി എംഎൽഎ

പാറ്റ്ന : ബിഹാർ ബിജെപി എംഎൽഎ ലാലൻ പാസ്വാൻ നടത്തിയ ഹിന്ദു ദൈവങ്ങളെ കുറിച്ചുള്ള പ്രസ്താവന വിവാദത്തിൽ. ഭഗൽപൂർ ജില്ലയിലെ പിർപൈന്തി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് പാസ്വാൻ. ദീപാവലി ദിനത്തിൽ ലക്ഷ്മി ദേവിയെ ആരാധിക്കുന്നതിനെ ചോദ്യം ചെയ്ത എംഎൽഎയുടെ വാക്കുകളാണ് വിവാദത്തിലായിരിക്കുന്നത്. 

"ലക്ഷ്മീ ദേവിയെ ആരാധിച്ചാൽ മാത്രമേ നമുക്ക് സമ്പത്ത് ലഭിക്കൂ എങ്കിൽ മുസ്ലീങ്ങൾക്കിടയിൽ കോടീശ്വരന്മാർ ഉണ്ടാകുമായിരുന്നില്ല. മുസ്ലീങ്ങൾ ലക്ഷ്മീ ദേവിയെ ആരാധിക്കുന്നില്ല, അവർ സമ്പന്നരല്ലേ? മുസ്ലീങ്ങൾ സരസ്വതി ദേവിയെ ആരാധിക്കുന്നില്ല, മുസ്ലീങ്ങൾക്കിടയിൽ പണ്ഡിതന്മാരില്ലേ? അവർ ഐഎഎസോ ഐപിഎസോ ആകുന്നില്ലേ?'' എന്നാണ് എംഎൽഎ ചോദിച്ചത്. "ആത്മാവ്, പരമാത്മാവ്" എന്ന ആശയം ജനങ്ങളുടെ വിശ്വാസം മാത്രമാണെന്നും ബിജെപി എംഎൽഎ പറഞ്ഞു.

"നിങ്ങൾ വിശ്വസിച്ചാൽ അത് ദേവതയാണ്, ഇല്ലെങ്കിൽ അത് വെറും ശിലാവിഗ്രഹമാണ്. നമ്മൾ ദൈവങ്ങളിലും ദേവതകളിലും വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്നത് നമ്മുടെ മാത്രം കാര്യമാണ്. ശാസ്ത്രീയ അടിത്തറയിൽ ചിന്തിക്കണം. നിങ്ങൾ വിശ്വസിക്കുന്നത് നിർത്തിയാൽ, നിങ്ങളുടെ ബൗദ്ധിക ശേഷി വർദ്ധിക്കും."

"ബജ്‌റംഗബലി ശക്തിയുള്ളതും ശക്തി നൽകുന്നതുമാണെന്ന് വിശ്വസിക്കപ്പെടുന്നു. മുസ്ലീങ്ങളോ ക്രിസ്ത്യാനികളോ ബജ്‌റംഗബലിയെ ആരാധിക്കുന്നില്ല. അവർ ശക്തരല്ലേ? നിങ്ങൾ വിശ്വസിക്കുന്നത് നിർത്തുന്ന ദിവസം ഇതെല്ലാം അവസാനിക്കും," പാസ്വാൻ പറഞ്ഞു. ഇത്തരം വിവാദ പ്രസ്താവനകൾ നടത്തിയതിന് പിന്നാലെ ഭഗൽപൂരിലെ ഷെർമാരി ബസാറിൽ അദ്ദേഹത്തിനെതിരെ പ്രതിഷേധം നടക്കുകയും എംഎൽഎയുടെ കോലം കത്തിക്കുകയും ചെയ്തു. രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് ലാലു പ്രസാദ് യാദവുമായുള്ള സംഭാഷണം ചോർത്തിയെന്നാരോപിച്ച് പാസ്വാൻ നേരത്തെ വാർത്തകളിൽ ഇടം നേടിയിരുന്നു.

Read More : കോപ്പിയടി പേപ്പർ ലവ് ലെറ്ററെന്ന് തെറ്റിദ്ധരിച്ചു, 12 കാരനെ ക്രൂരമായി കൊലപ്പെടുത്തി, മൃതദേഹം റെയിൽവെ ട്രാക്കിൽ

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം