
ബെംഗളൂരു:∙യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലയാളികളെ യുപി മോഡലിൽ എൻകൗണ്ടറിലൂടെ വെടിവെച്ച് കൊലപ്പെടുത്തണമെന്ന് കർണാടക എംഎൽഎ എംപി രേണുകാചാര്യ. പ്രതികൾക്ക് തക്ക ശിക്ഷ ഉറപ്പാക്കിയില്ലെങ്കിൽ താൻ എംഎൽഎ സ്ഥാനം രാജിവെക്കുമെന്നും രേണുകാചാര്യ മുന്നറിയിപ്പു നൽകി. ട്വിറ്ററിലായിരുന്നു എംഎൽഎയുടെ പ്രസ്താവന. ഹിന്ദു സഹോദരൻമാർ കൊല്ലപ്പെടുമ്പോഴെല്ലാം സ്ഥിരമായി നാം അപലപിക്കും. ശക്തമായ അന്വേഷണവും ആവശ്യപ്പെടും. ‘ഓം ശാന്തി’ പോസ്റ്റുകൾ കൊണ്ടു മാത്രം കാര്യമില്ല. ആളുകൾക്ക് നമ്മളോടുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കണമെങ്കിൽ പ്രവീണിന്റെ കൊലയാളികളെ തെരുവിൽ എൻകൗണ്ടർ ചെയ്ത് കൊലപ്പെടുത്തണമെന്നും എംഎൽഎ പറഞ്ഞു.
ഉത്തർപ്രദേശ് സർക്കാരിന്റെ ശൈലിയിൽ ഇത്തരം ക്രിമിനലുകളെ നേരിടണം. എങ്കിൽ മാത്രമേ സർക്കാരിന്റെ പ്രതിഛായ സംരക്ഷിക്കാൻ സാധിക്കുവെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദുക്കളെ സംരക്ഷിക്കാനാകുന്നില്ലെങ്കിൽ അധികാരത്തിൽ തുടരുന്നതിൽ അർഥമില്ല. ഹിന്ദുക്കളുടെ പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലെങ്കിൽ സ്ഥാനം രാജിവെക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കുറിച്ചു. ഹൊന്നാലി മണ്ഡലത്തിലെ എംഎൽഎയാണ് രേണുകാചാര്യ. നെട്ടരുവിന്റെ മരണത്തിൽ ബിജെപി പ്രവർത്തകർ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ചൊവ്വാഴ്ച രാത്രിയാണ് ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ ബെല്ലാരെ സ്വദേശിയായ ബിജെപി യുവമോർച്ച പ്രവർത്തകനും കോഴിക്കട ഉടമയുമായ നെട്ടാരു അജ്ഞാതരുടെ വെട്ടേറ്റു മരിച്ചത്.
ഹരിദ്വാറിൽ കരസേനാ ജവാനെ കൻവാര്‍ യാത്ര സംഘം കൊലപ്പെടുത്തി; ആറുപേർ അറസ്റ്റിൽ
ഹരിദ്വാർ: ഹരിയാനയില്‍ നിന്നുള്ള കൻവാര്‍ യാത്ര സംഘത്തിനെ ഓവര്‍ടേക്ക് ചെയ്തുവെന്ന് ആരോപിച്ചാണ് മറ്റൊരു കന്‍വാര്‍ സംഘത്തില്‍ ഉള്‍പ്പെട്ട ജവാനെ കൊലപ്പെടുത്തിയത്. 25 കാരനായ സൈനികനെ കൊലപ്പെടുത്തി കേസില്‍ ഹരിയാനയില്‍ നിന്നുള്ള കൻവാര്‍ യാത്ര സംഘത്തിലെ ആറ് പേരെ അറസ്റ്റ് ചെയ്തതായി ബുധനാഴ്ച പോലീസ് അറിയിച്ചു.
ഇന്ത്യൻ ആർമിയുടെ ജാട്ട് റെജിമെന്റിൽ നിന്നുള്ള ജവാൻ കാർത്തിക് ആണ് മരണപ്പെട്ടത്. കൻവാര്‍ യാത്ര സംഘത്തിന്‍റെ മര്‍ദ്ദനം ഏറ്റ ഇയാള്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരണപ്പെട്ടത് എന്നാണ് ഹരിദ്വാർ റൂറല്‍ പോലീസ് സൂപ്രണ്ട് പ്രമേന്ദ്ര ദോഭാൽ പിടിഐയോട് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തതായും ഐപിസി വകുപ്പുകൾ പ്രകാരം കേസെടുത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പൊവീസ് പറയുന്നത് ഇങ്ങനെ. മോട്ടോർ സൈക്കിളിൽ രണ്ട് യാത്ര സംഘങ്ങൾ പരസ്‌പരം ഓട്ടമത്സരം നടത്തുമ്പോൾ അവരെ മറികടന്ന ജവാനെ ഹരിയാനയിൽ നിന്നുള്ള കൻവാരിയന്മാർ ബാറ്റണും ഇരുമ്പ് വടിയും ഉപയോഗിച്ച് അടിക്കുകയായിരുന്നു.
ഇത് ചോദ്യം ചെയ്ത കാർത്തിക്കിനോട് ഹരിയാനയിൽ നിന്നുള്ള കൻവാരിയകൾ തട്ടികയറുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ജവാൻ അവധിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുസഫർനഗർ ജില്ലയിലെ സിസൗലി ഗ്രാമത്തിൽ നിന്നുള്ള കാർത്തിക് ചൊവ്വാഴ്ച ഹരിദ്വാറിൽ നിന്ന് ഗംഗാജലം ശേഖരിച്ച് തന്‍റെ സംഘത്തിലെ മറ്റ് അംഗങ്ങൾക്കൊപ്പം മടങ്ങുന്നതിനിടെയാണ് സംഭവം.
സുന്ദർ (38), രാഹുൽ (20), സച്ചിൻ (25), ആകാശ് (21), പങ്കജ് (22), റിങ്കു (24) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരെല്ലാം ഹരിയാനയിലെ പാനിപ്പത്ത് ജില്ലയിലെ ചുൽക്കാന ഗ്രാമത്തിൽ നിന്നുള്ളവരാണെന്ന് എസ്പി പിടിഐയോട് പറഞ്ഞു. കൂടുതല്‍ പ്രതികളെ പിടികൂടാന്‍ ഉണ്ടെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam