
ദില്ലി: ഇന്ത്യ മഹാ സഖ്യത്തിന്‍റെ റാലി ദില്ലിയില്‍ നടക്കുന്നതിനിടെ പ്രതിപക്ഷത്തിനെതിരെ ബിജെപി. ഇന്ത്യ സഖ്യത്തിന്‍റെ റാലിയെ കൊള്ളക്കാരുടെ സമ്മേളനം എന്ന പരിഹാസവുമായി പോസ്റ്റര്‍ പുറത്തിറക്കിയാണ് ബിജെപിയുടെ കടന്നാക്രമണം. അതേസമയം, കച്ചത്തീവ് ദ്വീപ് വിഷയം എക്സില്‍ പോസ്റ്റ് ചെയ്തുകൊണ്ട് കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. കച്ചത്തീവ് ദ്വീപ് കോൺഗ്രസ്സ് നിസ്സാരമായി വിട്ടുകൊടുത്തെന്ന് നരേന്ദ്ര മോദി ആരോപിച്ചു. കോൺഗ്രസ്സിനെ വിശ്വസിക്കാൻ ആകില്ല.
മാധ്യമവാർത്ത ഉദ്ധരിച്ച് എക്സിലാണ് മോദിയുടെ വിമര്‍ശനം. കച്ചത്തീവ് ശ്രീലങ്കയിൽ നിന്ന് തിരിച്ചുപിടിക്കണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടിരുന്നു. മത്സ്യത്തൊഴിലാളികൾ അറസ്റ്റിലാകുന്നതിലെ രോഷം കോൺഗ്രസിന് നേർക്ക് തിരിക്കാൻ മോദിയുടെ ശ്രമെന്നാണ് ആരോപണം. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയ്ക്കുള്ള പാക്ക് കടലിടുക്കിലെ ഒരു ചെറുദ്വീപാണ് കച്ചത്തീവ്.
ഇതിനിടെ, കച്ചത്തീവ് വിഷയത്തില്‍ മോദിക്ക് മറുപടിയുമായി കോൺഗ്രസ് രംഗത്തെത്തി. തമിഴ്നാട്ടിൽ ബിജെപി തകരുമെന്ന സർവേ ഫലം കാരണമുള്ള പ്രചാരണമാണെന്നും ആധികാരികത ഇല്ലാത്ത പ്രസ്താവനകളാണെന്നും കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദിക്ഷീത് പറഞ്ഞു. ഇത്രയും വർഷം മോദി എന്ത് ചെയുകയായിരുന്നും സന്ദീപ് ദിക്ഷീത് ചോദിച്ചു.
അതേസമയം, ഇന്ത്യ സഖ്യ റാലിയില്‍ പ്രതിപക്ഷത്തില്‍ നിന്നു തന്നെ കല്ലുകടിയായി വ്യത്യസ്ത അഭിപ്രായ പ്രകടനങ്ങളും പുറത്തുവന്നു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിനെതിരായ പ്രതിഷേധമാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കുമ്പോള്‍ റാലി വ്യക്തികേന്ദ്രീകൃതമല്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇന്ത്യ സഖ്യ റാലി അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിനെതിരായ പ്രതിഷേധമെന്ന് ആപ് വക്താവ് പ്രിയങ്ക കക്കറും മന്ത്രി സൗരവ് ഭരദ്വാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എല്ലാ അനീതികളെയും റാലി ചോദ്യം ചെയ്യും.
കെജരിവാളിന്‍റെ അഭാവം പാർട്ടിക്ക് നഷ്ടം തന്നെയാണ്. സുനിത കെജരിവാൾ നേതൃനിരയിൽ തന്നെയുണ്ട്. തനിക്കൊപ്പം ഭാര്യയെ അംഗീകരിക്കുന്നയാളാണ് കെജ്രിവാളെന്നും പ്രിയങ്ക കക്കർ പറഞ്ഞു. മോദിയെ താഴെ ഇറക്കാനാണ് ഈ കൂട്ടായ്മയെന്നും അഴിമതിക്കാരെ ബി ജെ പിയിൽ എത്തിച്ച് ടിക്കറ്റ് നൽകുകയാണെന്നും പഞ്ചാബ് ആരോഗ്യ മനത്രി ഡോ. ബൽബീർ സിങ്ങ് പറഞ്ഞു.
നാളെ മുതൽ പുതിയ സാമ്പത്തിക വര്‍ഷാരംഭം; അറിഞ്ഞിരിക്കേണ്ട സുപ്രധാന മാറ്റങ്ങള്‍ ഇവയാണ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam