'പ്രധാനമന്ത്രിക്കെതിരെ വസ്തുതാവിരുദ്ധവുമായ പ്രസ്താവന നടത്തി'; രാഹുലിനെതിരെ ലോക്സഭയിൽ അവകാശലംഘന നോട്ടീസ്

Published : Feb 08, 2023, 11:24 AM ISTUpdated : Feb 08, 2023, 12:10 PM IST
'പ്രധാനമന്ത്രിക്കെതിരെ വസ്തുതാവിരുദ്ധവുമായ പ്രസ്താവന നടത്തി'; രാഹുലിനെതിരെ ലോക്സഭയിൽ അവകാശലംഘന നോട്ടീസ്

Synopsis

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയതില്‍ നടപടി വേണം.രാഹുലിൻ്റെ പ്രസംഗം രേഖകളിൽ നിന്ന് നീക്കണമെന്നും ആവശ്യം

ദില്ലി: രാഹുൽ ഗാന്ധിക്കെതിരെ ലോക്സഭയിൽ ബിജെപി അവകാശ ലംഘന നോട്ടീസ് നൽകി. പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരവും വസ്തുതാവിരുദ്ധവുമായ പ്രസ്താവന നടത്തിയെന്ന് നോട്ടീസിൽ കുറ്റപ്പെടുത്തുന്നു. രാഹുൽ ഗാന്ധിക്കെതിരെ നടപടി വേണമെന്ന് പാർലമെൻററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി ആവശ്യപ്പെട്ടു.രാഹുലിൻ്റെ പ്രസംഗം രേഖകളിൽ നിന്ന് നീക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.ഇന്നലെ രാഹുലിന്‍റെ പ്രസ്താവനയെതുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സഭയില്‍ വയ്ക്കാന്‍ ബിജെപ ിഅംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം അതിന് തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് രാഹുലിനെതിരെ അവകാശലംഘന നോട്ടീസുമായി ബിജെപി രംഗത്ത് വന്നത്.

 

അദാനിയിലൂടെ പ്രധാനമന്ത്രിക്കെതിരെ  ഇന്നലെ ലോക് സഭയിലെ നന്ദിപ്രമേയ ചര്‍ച്ചയിലാണ് രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചത്. പ്രധാനമന്ത്രിയുടെ വിദേശ യാത്രകളും രാജ്യത്തിന്‍റെ വിദേശ നയവും അദാനിക്ക് വേണ്ടിയാണെന്ന് രാഹുല്‍ ഗാന്ധി തുറന്നടിച്ചു. എസ്ബിഐയേയും എല്‍ഐസിയേയും തീറെഴുതി സാധാരണക്കാരുടെ പണം സര്‍ക്കാര്‍ അദാനിയുടെ കൈയിലെത്തിച്ചെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.മോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തുടങ്ങിയ ബന്ധം. വിധേയനായ അദാനിയും പടിപടിയായി ഉയര്‍ന്നു. മോദി പ്രധാനമന്ത്രിയായ രണ്ടായിരത്തി പതിനാലില്‍ അദാനിയുടെ ആസ്തി എട്ട് ബില്യണ്‍ ഡോളറായിരുന്നെങ്കില്‍, 2022 എത്തിയപ്പേഴേക്കും അത് 140 ബില്യണ്‍ ഡോളറായി. സമ്പന്നരുടെ പട്ടികയില്‍ അറുനൂറാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തെത്തി. നടത്തിപ്പില്‍ മുന്‍ പരിചയമില്ലാത്തവര്‍ക്ക് വിമാനത്താവളങ്ങള്‍ കൈമാറരുതെന്നാണ് ചട്ടമെങ്കില്‍  ആറ് വിമാനത്താവളങ്ങള്‍ ഇപ്പോള്‍ അദാനിയുടെ കൈയിലാണ്. പ്രതിരോധ, ആയുധനിര്‍മ്മാണ മേഖലകളിലും അദാനിക്ക് പ്രാതിനിധ്യം നല്‍കി. രാജ്യത്തിന്‍റെ ബജറ്റും, നയങ്ങളും അദാനിക്ക് വേണ്ടി തയ്യാറാക്കിയെന്ന ആരോപിച്ച രാഹുല്‍  അദാനിയുമായി എത്ര തവണ വിദേശ യാത്ര നടത്തി, ബിജെപിക്ക് അദാനി എത്ര തുക സംഭാവന നല്‍കിയ തുടങ്ങിയ ചോദ്യങ്ങള്‍ പ്രധാനമന്ത്രിയോടുന്നയിച്ചു.

പ്രധാനമന്ത്രിക്കെതിരെ രേഖകളില്ലാതെ ആരോപണം ഉന്നയിക്കരുതെന്ന് രാഹുലിന്‍റെ പ്രസംഗത്തിനിടക്ക് കയറി ഭരണപക്ഷം മുന്നറിയിപ്പ് നല്‍കിയിരുന്നു. നന്ദിപ്രമേയ ചര്‍ച്ചക്ക് മറുപടി പറയുമ്പോള്‍ പ്രധാനമന്ത്രി , രാഹുലിന്‍റെ ആരോപണങ്ങളില്‍ പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?