'അശോക ചക്രം ഹിന്ദു ചിഹ്നം'; കമ്യൂണിസ്റ്റുകാർ ഭാരതീയ സംസ്കാരത്തെ തച്ചുടക്കാൻ ശ്രമിക്കുന്നവരെന്നും ബിജെപി എംപി സുധാൻഷു ത്രിവേദി

Published : Jun 30, 2025, 07:45 PM IST
BJP spokesperson Sudhanshu Trivedi,

Synopsis

മതേതര രാജ്യമായി നിലനിൽക്കാൻ ഇന്ത്യക്ക് സാധിക്കില്ലെന്നും അശോക ചക്രം ഹിന്ദു ചിഹ്നമെന്നും ബിജെപി എംപി

ദില്ലി: ഇന്ത്യക്ക് മതേതര രാജ്യമായി നിലനിൽക്കാനാകില്ലെന്ന് ബിജെപി നേതാവും എംപിയുമായ സുധാൻഷു ത്രിവേദി. ദേശീയ ചിഹ്നത്തിലെ അശോക ചക്രം ഹിന്ദു ചിഹ്നമാണെന്ന് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റുകാർ കേരളത്തിൽ അധികാരത്തിൽ എത്തിയതോടെയാണ് ഭാരതീയ സംസ്കാരത്തെ തച്ചുടക്കാൻ ശ്രമം തുടങ്ങിയതെന്നും അദ്ദേഹം ആരോപിച്ചു.

മലപ്പുറത്ത് ഒരു വിഭാഗം വിവാഹ പ്രായം 16-ലേക്ക് ചുരുക്കി. ഇതിനെ പിന്തുണച്ചവരാണ് കേരളത്തിലെ കോൺഗ്രസുകാർ. മതേതരത്വത്തിൻ്റെ പേരിൽ വിശ്വാസത്തിനും സംസ്കാരത്തിനും മേലെ കടന്നുകയറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദില്ലിയിലെ ഇന്ത്യ ഇൻ്റർനാണൽ സെൻ്ററിലെ മൾട്ടിപ്പർപ്പസ് ഹാളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദി അൺടോൾഡ് കേരള സ്റ്റോറിയെന്ന, മതപരിവർത്തനം നടത്തി മലയാളി പെൺകുട്ടികളെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് കടത്തിയെന്ന പ്രമേയത്തിൽ നിർമ്മിച്ച സിനിമയുടെ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിലായിരുന്നു പ്രസംഗം. ദില്ലി മുഖ്യമന്ത്രി രേഖാ ഗുപ്‌ത പങ്കെടുത്ത ചടങ്ങിലാണ് സുദിപ്തോ സെന്നും അംബിക ജെകെയും ചേർന്ന് എഴുതിയ പുസ്തകം പ്രകാശനം ചെയ്തത്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം