
ദില്ലി: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ചെളിയില്‍ കുളിച്ച് ശംഖ് ഊതിയാല്‍ മതിയെന്ന് അവകാശപ്പെട്ട ബിജെപി എംപിക്ക് കൊവിഡ്. രാജസ്ഥാനില്‍ നിന്നുള്ള എംപിയായ സുഖ്ബീര്‍ സിംഗ് ജൌനാപൂരിയയ്ക്ക് തിങ്കളാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് സുഖ്ബീര്‍ സിംഗ് ജൌനാപൂരിയയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
24 എംപിമാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചെളിയില്‍ കുളിച്ച് ശംഖ് ഊതുന്ന നിലയില്‍ തോംഗ് സ്വാമി മാധോപൂര്‍ മണ്ഡലത്തിലെ എംപിയുടെ വീഡിയോ വൈറലായിരുന്നു. പുറത്ത് പോവൂ, മഴ നനയൂ, ചെളിയിലിരിക്കൂ, പാടത്ത് നനയൂ, ശംഖ് ഊതൂ എന്നായിരുന്നു സുഖ്ബീര്‍ സിംഗ് ജൌനാപൂരിയ അവകാശപ്പെട്ടത്. ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗാദിനത്തില്‍ അഗ്നി യോഗ ചെയ്യുന്നത് മഹാമാരിയെ ചെറുക്കുമെന്നും ഇവര്‍ അവകാശപ്പെട്ടിരുന്നു. പ്രാദേശികമായ രീതികള്‍ ഉപയോഗിച്ച് ശരീരഭാരം കുറയ്ക്കാമെന്നും ഈ എംപി അവകാശപ്പെട്ടിരുന്നു.
മന്ത്രി സുരേഷ് അംഗാഡി, മീനാക്ഷി ലേഖി, ആനന്ദ് കുമാര്‍ ഹെഗ്‌ഡെ, പര്‍വേഷ് സാഹിബ് സിംഗ്, റീത്ത ബഹുഗുണ ജോഷി, കൗശല്‍ കിഷോര്‍ തുടങ്ങിയവര്‍ക്കും കൊവിഡ് ബാധിച്ചു. കോണ്‍ഗ്രസിന്റെ ദീപേന്ദര്‍ സിംഗ് ഹൂഡ, നരന്‍ഭായ് ജെ രത്വ, ബിജെപിയുടെ അസോക് ഗസ്തി, അഭയ് ഭരദ്വാജ്, എഐഎഡിഎംകെയുടെ നവ്‌നീത കൃഷ്ണന്‍, ആംആദ്മിയുടെ സുശീല്‍ കുമാര്‍ ഗുപ്ത, ടിആര്‍എസിന്റെ വി ലക്ഷ്മികാന്ത റാവു എഐടിസിയുടെ ശാന്ത ഛെത്രി എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 13, 14 ദിവസങ്ങളിലായി പാര്‍ലമെന്റ് ഹൗസില്‍ വെച്ച് തന്നെയാണ് ലോക്സഭാ എംപിമാര്‍ക്ക് കൊവിഡ് പരിശോധന നടത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam