പാര്‍ട്ടിയില്‍ ഒതുക്കി, ധാര്‍മ്മികത ചോദ്യം ചെയ്തു; അവധിയെടുത്ത് ബിജെപി ദേശീയ സെക്രട്ടറി പങ്കജ മുണ്ടെ

Published : Jul 08, 2023, 12:04 PM ISTUpdated : Jul 08, 2023, 12:05 PM IST
പാര്‍ട്ടിയില്‍ ഒതുക്കി, ധാര്‍മ്മികത ചോദ്യം ചെയ്തു; അവധിയെടുത്ത് ബിജെപി ദേശീയ സെക്രട്ടറി പങ്കജ മുണ്ടെ

Synopsis

താൻ കോൺഗ്രസിൽ ചേരുകയാണെന്ന പ്രചാരണം നുണയാണ്. എന്നാല്‍ എൻസിപിയുടെ എൻഡിഎ പ്രവേശനം പാർട്ടിക്കുള്ളിൽ അസംതൃപ്തരുടെ എണ്ണം കൂട്ടിയിട്ടുണ്ടെന്നും പങ്കജ

മുംബൈ: നേതൃത്വവുമായി ഉള്ള അഭിപ്രായ ഭിന്നത രൂക്ഷമായതോടെ മഹാരാഷ്ട്രയിലെ ബിജെപി നേതാവ് പങ്കജ മുണ്ടെ പാർട്ടിയിൽ നിന്ന് രണ്ടുമാസത്തേക്ക് അവധിയെടുത്തു. പാർട്ടിയിൽ തന്നെ ഒതുക്കുകയാണെന്ന് പങ്കജ പരസ്യമായി പ്രതികരിച്ചിരുന്നു. താൻ കോൺഗ്രസിൽ ചേരുകയാണെന്ന പ്രചാരണം നുണയാണ്. എന്നാല്‍ എൻസിപിയുടെ എൻഡിഎ പ്രവേശനം പാർട്ടിക്കുള്ളിൽ അസംതൃപ്തരുടെ എണ്ണം കൂട്ടിയിട്ടുണ്ടെന്നും പങ്കജ വിശദമാക്കി.

ബിജെപി ദേശീയ സെക്രട്ടറി സ്ഥാനത്ത് നിന്നാണ് പങ്കജ മുണ്ടേ അവധിയെടുത്തിരിക്കുന്നത്. അതേ സമയം എന്‍സിപി ബിജെപി സഖ്യത്തിനെതിരെ പാര്‍ട്ടിയില്‍ ചിലര്‍ക്ക് എതിര്‍പ്പുണ്ടെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയിട്ടുണ്ട്. എന്‍സിപിക്കെതിരെ ഏറെക്കാലം പോരടിച്ച നേതാക്കള്‍ക്ക് ഈ സഖ്യം അത്ര എളുപ്പത്തില്‍ അംഗീകരിക്കാനാവില്ലെന്നാണ് ഫട്നാവിസ് പ്രതികരിച്ചത്. പങ്കജ മുണ്ടേയുടെ തിരിച്ച് വരവ് സംബന്ധിച്ച് ദേശീയ നേതൃത്വം വിശദമാക്കുമെന്നും ഫട്നാവിസ് പറഞ്ഞു. അതേസമയം പങ്കജ മുണ്ടേ കോണ്‍ഗ്രസിലേക്കെന്ന് വാര്‍ത്ത നല്‍കിയ ചാനലിനെതിരെ മാനഹാനിക്ക് പരാതി നല്‍കുമെന്ന് മുന്‍ കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടേയുടെ മകള്‍ കൂടിയായ പങ്കജ മുണ്ടേ പ്രതികരിച്ചു.

2019ല്‍ ബന്ധുവായ ധനഞ്ജയ് മുണ്ടേയ്ക്കെതിരെ തോറ്റതിന് പിന്നാലെയാണ് പങ്കജ മുണ്ടേയെ 2020ല്‍ ബിജെപി ദേശീയ സെക്രട്ടറി സ്ഥാനത്ത് നിയമിക്കുന്നത്. തന്‍റെ ധാര്‍മ്മികതയ്ക്കെതിരെ അടക്കം പാര്‍ട്ടിയില്‍ നിന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നതായും വ്യാപകമായി ദുഷ് പ്രചാരണം നടന്നതായും പങ്കജ മുണ്ടേ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു.

മഹാരാഷ്ട്ര മന്ത്രി പങ്കജ മുണ്ടെക്കെതിരെ അശ്ലീല പരാമർശം;‌ എന്‍സിപി നേതാവിനെതിരെ കേസ്

ജൂണ്‍ രണ്ടാം വാരത്തില്‍ കമിതാക്കളെ ബഹുമാനിക്കണമെന്ന് പങ്കജ മുണ്ടേ പ്രതികരിച്ചത് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിരുന്നു.മധ്യപ്രദേശിലെ ജബല്‍പൂരില്‍ ലൗവ് ജിഹാദുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടാണ് രണ്ട് ആളുകളെ ഒന്നിച്ച കൊണ്ടുവരുമ്പോള്‍ അതിനെ ബഹുമാനിക്കണമെന്നാണ് പങ്കജ മുണ്ടേ പറഞ്ഞത്. പ്രണയത്തിന് അതിര്‍ത്തികള്‍ ഇല്ല, അവര്‍ പ്രണയത്തിന് വേണ്ടി മാത്രം ഒന്നായതാണെങ്കില്‍ അതിനെ ബഹുമാനിക്കണമെന്നും അവര്‍ വിശദമാക്കിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവച്ചു; പടിയിറങ്ങുന്നത് ഇൻഡിഗോ പ്രതിസന്ധി കഴിഞ്ഞ് 2 മാസങ്ങൾക്ക് ശേഷം
കൊവിഡ് വാക്സിന് ശേഷം ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങളും മരണവും; നഷ്ടപരിഹാരം നൽകുന്നതിന് കുറ്റമറ്റ രീതിയിൽ നയം വേണം