Asianet News MalayalamAsianet News Malayalam

മഹാരാഷ്ട്ര മന്ത്രി പങ്കജ മുണ്ടെക്കെതിരെ അശ്ലീല പരാമർശം;‌ എന്‍സിപി നേതാവിനെതിരെ കേസ്

എന്നാൽ മനഃപൂർവ്വം അപകീർത്തിപ്പെടുത്തുന്നതിനായി തന്റെ അഭിപ്രായങ്ങൾ വളച്ചൊടിച്ച വീഡിയോ  സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണെന്ന് ധനഞ്ജയ് പറഞ്ഞു. വീഡിയോ എഡിറ്റ് ചെയ്തവർ സഹോദരന്റെയും സഹോദരിയുടെയും വിശുദ്ധ ബന്ധത്തെ എങ്കിലും ബഹുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

case against dhananjay munde for obscene remarks on pankaja munde
Author
Mumbai, First Published Oct 20, 2019, 12:43 PM IST

മുംബൈ: മഹാരാഷ്ട്രയിലെ വനിതാ ശിശുക്ഷേമ മന്ത്രി പങ്കജ മുണ്ടെക്കെതിരെ അശ്ലീല പരാമർശം നടത്തിയ ബന്ധുവും എൻസിപി നേതാവുമായി ധനഞ്ജയ് മുണ്ടെക്കെതിരെ കേസ്. പർലിയിലെ ബിജെപി നേതാവ് ജുഗൽ കിഷോർ ലോഹിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

പങ്കജക്കെതിരെ മോശം പരാമർശം നടത്തുന്ന എൻസിപി നേതാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേതുടർന്നാണ് ലോഹിയ പൊലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ധനഞ്ജയ്ക്കെതിരെ ശനിയാഴ്ച പൊലീസ് കേസെടുക്കുകയായിരുന്നു.

ഒക്ടോബർ 17 ന് കെജ് തഹ്‌സിലെ വിദ ഗ്രാമത്തിൽ നടന്ന പൊതുയോഗത്തിലാണ് എൻ‌സിപി നേതാവ് ബിജെപി മന്ത്രിക്കെതിരെ അശ്ലീല പരാമർശം നടത്തിയതെന്ന് ലോഹിയ പരാതിയിൽ പറയുന്നു. എൻ‌സി‌പി നേതാവിന്റെ പരാമർശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും വനിതാ കമ്മീഷനും ബിജെപി പരാതി നൽകിയിട്ടുണ്ട്.

എന്നാൽ മനഃപൂർവ്വം അപകീർത്തിപ്പെടുത്തുന്നതിനായി തന്റെ അഭിപ്രായങ്ങൾ വളച്ചൊടിച്ച വീഡിയോ  സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണെന്ന് ധനഞ്ജയ് പറഞ്ഞു. വീഡിയോ എഡിറ്റ് ചെയ്തവർ സഹോദരന്റെയും സഹോദരിയുടെയും വിശുദ്ധ ബന്ധത്തെ എങ്കിലും ബഹുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ വീഡിയോ ക്ലിപ്പിന്റെ ആധികാരികതയെ കുറിച്ച് ഫോറൻസിക് ലാബിൽ പരിശോധന നടത്തണമെന്നും ധനഞ്ജയ് ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ധനഞ്ജയ് മുണ്ടെക്കെതിരെ പര്‍ലിയില്‍ നിന്ന് പങ്കജ മുണ്ടെ ആണ് മത്സരിക്കുന്നത്.

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പങ്കജ മുണ്ടെ കുഴഞ്ഞുവീണത് വലിയ വാർത്ത ആയിരുന്നു. തുടര്‍ച്ചയായ തെരഞ്ഞടുപ്പ് പ്രചാരണങ്ങളാണ് പങ്കജ മുണ്ടെയെ തളര്‍ത്തിയതെന്നായിരുന്നു ബിജെപി വക്താവ് കേശവ് ഉപാധയെ പറഞ്ഞത്.

Read Also: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മഹാരാഷ്ട്ര മന്ത്രി പങ്കജ മുണ്ടെ കുഴഞ്ഞുവീണു

Follow Us:
Download App:
  • android
  • ios