
മുംബൈ: ഇന്ത്യയിലും ബുര്‍ഖ നിരോധിക്കണമെന്ന ശിവസേനയുടെ ആവശ്യത്തിൽ എതിപ്പ് പ്രകടപ്പിച്ച് ബിജെപി നേതാക്കൾ. ഇന്ത്യയിൽ അത്തരത്തിലൊരു നിരോധനം കൊണ്ടു വരേണ്ട ആവശ്യമില്ലെന്ന് ബിജെപി എംപിയും ദേശീയ വക്താവുമായ ജിവിഎല്‍ നരസിംഹ റാവു പറഞ്ഞു. ശിവസേനയുടെ ഇത്തരം ആവശ്യങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നരസിംഹ റോവക്ക് പിന്നാലെ എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ട് കേന്ദ്ര മന്ത്രി രാംദാസ് അത്താവലെയും രംഗത്തെത്തി. ബുർഖ ധരിക്കുന്ന എല്ലാ സ്ത്രീകളും തീവ്രവാദികൾ അല്ലെന്നും ശിവസേനയുടെ ആവശ്യം നിരാകരിക്കേണ്ടതാണെന്നും രാംദാസ് പറഞ്ഞു.
'ബുർഖ ധരിക്കുന്ന എല്ലാ സ്ത്രീകളും തീവ്രവാദികളല്ല. ഇനി അവര്‍ തീവ്രവാദികളാണെങ്കില്‍ ബുര്‍ഖ നീക്കം ചെയ്യണം. എന്ത് ധരിക്കണമെന്ന സ്വാതന്ത്ര്യമുള്ള രാജ്യമാണ് ഇന്ത്യ. അതിനാല്‍ ഇന്ത്യയില്‍ ഇത്തരം നിരോധനത്തിന്റെ ആവശ്യമില്ല'- അത്താവലെ പറഞ്ഞു.
അതേസമയം ശിവസേനയെ അനുകൂലിച്ചുകൊണ്ട് ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ സ്വാധി പ്രഗ്യ സിങ് താക്കൂര്‍ രംഗത്തെത്തി. ദേശീയ സുരക്ഷയെ മാനിച്ച് ശിവസേനയുടെ ആവശ്യം നടപ്പിലാക്കണമെന്ന നിലപാടിലാണ് പ്രഗ്യ സിങ്.
ശിവസേന അവരുടെ മുഖപത്രമായ സാമ്നയിലൂടെയാണ് ഇന്ത്യയിലും ബുര്‍ഖ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്. ഈസ്റ്റര്‍ ദിനത്തില്‍ 250 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണം നടന്നതിന് പിന്നാലെ ശ്രീലങ്ക മുഖം മറയ്ക്കുന്ന രീതിയിലുള്ള എല്ലാ വസ്ത്രങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുരക്ഷ നടപടിയെന്ന നിലയില്‍ ഇന്ത്യയും നിരോധനം ഏര്‍പ്പെടുത്തണമെന്ന് ശിവസേന ആവശ്യപ്പെട്ടത്.
രാവണന്‍റെ നാടായ ശ്രീലങ്ക ബുര്‍ഖ നിരോധിക്കുമ്പോള്‍ രാമന്‍റെ നാടായ ഇന്ത്യയും അത് നടപ്പാക്കാനാകുമെന്നും സാമ്നയിലെ ലേഖനത്തില്‍ ശിവസേന പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam